ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ച് നാലുമരണം

Web Desk
Posted on November 18, 2018, 10:32 am

ബംഗളൂരു: ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ച് നാലുമരണം. ഒരാള്‍ക്ക് പരിക്കേറ്റു. ഹൗസുര്‍ റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയിലിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം.
തൃച്ചിയില്‍ നിന്ന് വന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാം ആംബുലന്‍സിനുള്ളില്‍ ഉള്ളവരാണ്. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.