Friday
19 Apr 2019

ആംബുലന്‍സ് ട്രാക്ടര്‍ ട്രോളിയുമായി കൂട്ടിയിടിച്ച് രോഗിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

By: Web Desk | Tuesday 9 October 2018 3:17 PM IST


accident

മൊരേന: ആംബുലന്‍സ് ട്രാക്ടറുമായി കൂട്ടിയിടിച്ച് മധ്യപ്രേദശില്‍ മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശലഭ്ഗഡില്‍ നിന്ന് ഗ്വാളിയറിലേയ്ക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ട്രാക്ടര്‍ ട്രോളിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്ക് പോയ രാംബാബു ധാകഡ് (47), രാംബാബുവിന്റെ അമ്മ രാംബാതി (70), ആംബുലന്‍സ് ഡ്രൈവര്‍ സല്‍ബാന്‍ (49) എന്നിവരാണ് മരിച്ചത്.
ഇവരുടെ കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related News