കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച വയോധികന്റെ മൃതദ്ദേഹം കൊണ്ടുപോകുവാന്‍ ലഭ്യമാകാതെ ആംബുലൻസ്

Web Desk
Posted on September 21, 2020, 8:42 pm

ആംബുലൻസ് ലഭ്യമാകാത്തതിനാല്‍ വീട് നിരീക്ഷണത്തില്‍ കഴിഞ്ഞ  വയോധികന്റെ മൃതദേഹം വീട്ടിലെത്തിക്കനാകാതെ വലഞ്ഞ് കുടുംബാംഗങ്ങള്‍. നിയമ നടപടികള്‍ പൂര്‍ത്തികരിച്ച്  വിട്ട് കിട്ടിയ മൃതദ്ദേഹം ആമ്പുലന്‍സിനായി കാത്ത് കിടന്നത് രണ്ടിലേറെ മണിക്കൂറുകള്‍. ആമ്പുലന്‍സ് ഡ്രൈവര്‍മാരെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍  ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ഫോണ്‍ എടുക്കാതെ വന്നതോടെ വെട്ടിലായത് ആരോഗ്യ പ്രവര്‍ത്തകര്‍.

ഒടുവില്‍  ആരോഗ്യ പ്രവര്‍ത്തകരും തഹസീല്‍ദാരും സാമൂഹ്യ പ്രവര്‍ത്തകരും ഇടപെട്ട് വണ്ടന്‍മേട്ടില്‍ നിന്നും ആമ്പുലന്‍സ് എത്തിച്ചാണ് രാത്രിയോടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചത്.
കഴിഞ്ഞ ദിവസം നെടുങ്കണ്ടത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിയവേയാണ് വയോധികന്‍ മരിച്ചത്. ഇയാളുടെ മൃതദേഹം കൊണ്ടുപോകാനാണ് ആമ്പുലന്‍സ് ലഭിക്കാതിരുന്നത്. മരിച്ചയാളുടെ മകന് കോവിഡ് മുമ്പ് ്സ്ഥികരിച്ചിരുന്നു.

അതിനാല്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ഇയാള്‍ കോവിഡ് സാധ്യതയുള്ളതിനാല്‍ സ്വകാര്യ വാഹനത്തില്‍ മൃതദേഹം കൊണ്ടുപോകാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അനുമതി നല്‍കിയില്ല. ഇതിനെത്തുടര്‍ന്നാണ് ആംബുലന്‍സുകള്‍ അന്വേഷിച്ചത്. എന്നാല്‍ പല ആമ്പുലന്‍സ് ഡ്രൈവര്‍മാരെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വച്ച് ഓഫ് ആണെന്ന സന്ദേശമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഇടപെട്ട്  ആമ്പുലന്‍സ് എത്തിക്കുകയായിരുന്നു.

Eng­lish sum­ma­ry; Ambu­lance unavail­able to trans­port the body of an elder­ly man who died while under covid sur­veil­lance

You may also this video;