ചലിക്കുന്ന കൊട്ടാരം ഇന്ന് വിഴിഞ്ഞത്ത്

Web Desk
Posted on March 29, 2018, 8:45 am

വിഴിഞ്ഞം : ആഡംബര ഭീമന്‍ കപ്പലായ അമേഡിയ ഇന്ന് വിഴിഞ്ഞം തുറമുഖത്തെത്തും. ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്ത് നിന്നാണ് ചലിക്കുന്ന കൊട്ടാരമായ അമേഡിയ 505 സഞ്ചാരികളുമായി വിഴിഞ്ഞെത്തെത്തുന്നത്.

ഇന്ന് രാവിലെ 11 മണിയോടെത്തുന്ന കപ്പലില്‍ 319 ജീവനക്കാരുമുണ്ട്. വലിപ്പം കാരണം തുറമുഖത്തിന്‍റെ ബെയിസിന് പുറത്താവും കപ്പല്‍ നങ്കൂരമിടുക. യാത്രക്കാരെ ചെറുബോട്ടുകളിലായി പുതിയ വാര്‍ഫിലെത്തിക്കും. തുടര്‍ന്ന് അവര്‍ നാട്ടുകാഴ്ചകള്‍ കാണാനായി പോകും. രാത്രി എട്ടോടെ കപ്പല്‍ കൊച്ചി തുറമുഖത്തേക്ക് പോകും. ടൂറിസം സീസണിലെ രണ്ടാമത്തെ യാത്രാക്കപ്പലാണ് അമേഡിയ. കഴിഞ്ഞ മാസം രണ്ടിനു സില്‍വര്‍ഡിസ്‌കവര്‍ എന്ന യാത്രാക്കപ്പല്‍ വിഴിഞ്ഞത്തെത്തിയിരുന്നു.