June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

നല്ല ശമരിയാക്കാരന് നിയമ പരിരക്ഷ

By Janayugom Webdesk
September 30, 2020

റെജി കുര്യന്‍

നല്ല ശമരിയാക്കാരന് ഇനി നിയമ പരിരക്ഷ. മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരാള്‍ ഉത്തമ വിശ്വാസത്തോടെയും സ്വമേധയാ, യാതൊരു പ്രതിഫലമോ നഷ്ടപരിഹാരമോ ആഗ്രഹിക്കാതെ അപകടം നടന്ന സ്ഥലത്ത് ചികിത്സാ സംബന്ധിയായതോ അല്ലാതെയോ ഉള്ള സേവനം അപകടം സംഭവിച്ചയാള്‍ക്ക് നല്‍കുകയോ അപകടത്തില്‍ പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്താല്‍ അയാളെയാണ് പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ 134 എ വകുപ്പു പ്രകാരം നല്ല ശമരിയാക്കാരന്‍ എന്ന് നിര്‍വചിച്ചിരിക്കുന്നത്.

അപകടത്തില്‍ പെട്ടയാളുടെ പരിക്ക് സംബന്ധിച്ചും അപകടത്തിന് ഇരയായ ആള്‍ കൊല്ലപ്പെട്ടാലും ഇനി നല്ല ശമരിയാക്കാരന്, അയാളുടെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെങ്കില്‍ കൂടി സിവിലായോ ക്രിമിനലായോ യാതൊരു നിയമ ബാധ്യതയും ഉണ്ടാകില്ല. നിലവില്‍ റോഡപകടങ്ങള്‍ ഉണ്ടായാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലും അനന്തര നടപടികളും മുന്‍നിര്‍ത്തി അപകടത്തില്‍പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കാനോ അയാള്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാനോ സാധാരണക്കാരന്‍ മടിച്ചു നില്‍ക്കുന്ന സാഹചര്യം പുതിയ നിയമ ഭേദഗതിയിലൂടെ ഇല്ലാതാകും.

നല്ല ശമരിയാക്കാരന്റെ പേരോ മറ്റ് വിവരങ്ങളോvehicle  അയാള്‍ സ്വമേധയാ വെളിപ്പെടുത്താത്ത പക്ഷം ആശുപത്രി അധികൃതരോ പൊലീസോ തേടില്ല. അതുകൊണ്ടുതന്നെ നിയമത്തിന്റെ നൂലാമാലകള്‍ ഇല്ലാതാകുന്നതോടെ സുമനസ്സുകള്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാതെ അപകടത്തില്‍ പെടുന്ന ആര്‍ക്കും സഹായം നല്‍കുന്നതിന് തടസ്സങ്ങളില്ല.

Eng­lish sum­ma­ry; Amend­ment of the Motor Vehi­cle Act

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.