September 29, 2023 Friday

Related news

September 1, 2023
September 1, 2023
August 24, 2023
August 17, 2023
August 1, 2023
July 13, 2023
July 10, 2023
May 27, 2023
December 27, 2022
December 10, 2022

കേന്ദ്ര പദ്ധതികളിലെ മാനദണ്ഡങ്ങളിൽ ഭേദഗതികൾ അനിവാര്യം: മന്ത്രി പി പ്രസാദ്

Janayugom Webdesk
July 15, 2022 10:45 pm

കേന്ദ്ര പദ്ധതികളിലെ മാനദണ്ഡങ്ങളിൽ സംസ്ഥാനത്തിനനുയോജ്യമായ ഭേദഗതികൾ അനിവാര്യമാണെന്ന് കൃഷി മന്ത്രി പി പ്രസാദ്. ബംഗളുരുവിൽ നടന്ന വിവിധ സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാരുടെ ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രധാനമന്ത്രി ഫസൽ ഭീമാ യോജന, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി എന്നിവയിൽ സംസ്ഥാനത്തിലെ ചെറുകിട, നാമമാത്ര കർഷകർക്ക് അനുയോജ്യമായ രീതിയിൽ ചില ഭേദഗതികൾ അനിവാര്യമാണ്. പിഎം കിസാൻ പദ്ധതി ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി 16 ലക്ഷം കർഷകരുടെ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്. നിലവിൽ ആനുകൂല്യം ലഭിക്കുന്ന കർഷകർക്ക് ഡിജിറ്റലൈസ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം മൂലം ആനുകൂല്യം ലഭിക്കാത്ത സാഹചര്യം ഉണ്ടാവരുതെന്ന് മന്ത്രി സൂചിപ്പിച്ചു. 

പതിനാലാം പഞ്ചവത്സരപദ്ധതി മുതൽ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയ്ക്കും പോഷക സുരക്ഷയ്ക്കും സുരക്ഷിത ഭക്ഷണത്തിനും അനുയോജ്യമായതും കാലാവസ്ഥാ അനുരൂപമായ അഗ്രോ ഇക്കോളജിക്കൽ യൂണിറ്റ് അടിസ്ഥാനത്തിലുള്ള പദ്ധതികളുമായിരിക്കും നടപ്പിലാക്കുക. പരമ്പരാഗത കാർഷിക വിദ്യകൾക്കൊപ്പം വിവരസാങ്കേതികവിദ്യ, ഐഒടി (ഇന്റർനെറ്റ് ഓഫ് തിങ്ക്സ്), നൂതന കാർഷിക സാങ്കേതിക വിദ്യകൾ എന്നിവയും സമന്വയിപ്പിച്ച് കാർഷിക വരുമാനം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായിരിക്കും പദ്ധതികളിലെ മുൻതൂക്കമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യ, കൈലാസ് ചൗധരി, ശോഭ കരന്തലാജെ, ഭഗവന്ത് ഖുബാ എന്നിവരും, വിവിധ സംസ്ഥാനങ്ങളിലെ കൃഷി പ്രിൻസിപ്പൽ സെക്രട്ടറിമാർ, കൃഷി ഡയറക്ടർമാർ എന്നിവരും പങ്കെടുത്തു. 

Eng­lish Summary:Amendments to norms in cen­tral schemes essen­tial: Min­is­ter P Prasad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.