ഈസ്റ്റർ ദിനത്തിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകൾ. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഞായറാഴ്ച അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത് 1,528 പേരാണ്. ഇതോടെ, അമേരിക്കയിലെ ആകെ കോവിഡ് മരണം 22,115 ആയി. ഞായറാഴ്ച മാത്രം 27,421 പേർക്കാണ് അമേരിക്കയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. 560, 433 പേർക്കാണ് യുഎസിൽ ആകെ കോവിഡ്പോസിറ്റീവ് ആയത്. 11,766 പേർ ഇപ്പോഴും അമേരിക്കയിൽ ഗുരുതരാവസ്ഥയിലാണ്. ഇതിനിടെ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്കിൽ ഇറ്റലിയെ മറികടന്നിരിക്കുകാണ് അമേരിക്ക.
ഇതോടെ ആഗോളതലത്തിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,14,000 കടന്നു. ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 1,853,155 പേർക്കാണ്. ഇതിൽ രോഗമുക്തി നേടിയത് 423,554 പേരാണ്. 114,247 പേരാണ് മൊത്തത്തിൽ മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം. ഇപ്പോൾ ചികിത്സയിൽ കഴിയുന്നത് 1,315,354 പേരാണ്. ഇതിൽ 50, 757 പേരുടെ നില ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കിൽ പറയുന്നു. ഈസ്റ്റർ ദിനത്തിൽ കോവിഡ് 19 വൈറസ് ബാധ മൂലം അമേരിക്കയിൽ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകകളാണ്.
ഇന്ത്യയിൽ നിന്നയച്ച ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് വിദഗ്ധ പരിശോധനകൾക്കു ശേഷം സംസ്ഥാനങ്ങൾക്ക് കൈമാറാവാണ് അമേരിക്കയുടെ തീരുമാനം. അതേസമയം, കഴിഞ്ഞ മൂന്നാഴ്ചത്തെ കണക്ക് പരിശോധിക്കുമ്ബോൾ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഈസ്റ്റർ ദിനത്തിൽ ഇറ്റലിയിലേത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഞായറാഴ്ച ഇറ്റലിയിൽ കോവിഡ് ബാധിച്ച് മരിച്ചത് 431 പേരാണ്. ഇതോടെ ഇറ്റലിയിലെ ആകെ മരണം 19,899 ആയി. 4092 പേർക്കാണ് ഞായറാഴ്ച ഇറ്റലിയിൽ കോവിഡ്സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 156363 ആയി. ഇതുവരെ 34211 പേരാണ് ഇറ്റലിയിൽ രോഗമുക്തി നേടിയത്.
English summary: amercia corona updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.