September 28, 2022 Wednesday

Related news

September 1, 2022
August 29, 2022
August 9, 2022
July 18, 2022
July 7, 2022
July 5, 2022
June 24, 2022
June 19, 2022
June 19, 2022
June 17, 2022

അമേരിക്കയുടെ കോവിഡ് വാക്‌സിന്‍; നവംബറില്‍ വിതരണത്തിന് തയ്യാറാകാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

Janayugom Webdesk
അമേരിക്ക
September 4, 2020 11:45 am

അമേരിക്കയില്‍ നവംബര്‍ ഒന്നോടെ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ തയ്യാറാകാന്‍ നിര്‍ദേശം. അമേരിക്കയുടെ രോഗ പ്രതിരോധ നിയന്ത്രണ കേന്ദ്ര തലവന്‍ റോബര്‍ട്ട് റെഡ് ഫീല്‍ഡ് സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് കത്തയച്ചു. സിഡിസിയുമായി ചേര്‍ന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്‌സിന്‍ വിതരണത്തിന് മാക് കെസ്സന്‍ കോര്‍പറേഷനാണ് കരാര്‍ എടുത്തിട്ടുള്ളതെന്നും കത്തില്‍ പറയുന്നു.

വാക്‌സിന്റെ ഗുണനിലവാരത്തെയും സുരക്ഷയെയും കുറിച്ച് ആശങ്ക വേണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്. അസോസിയേറ്റഡ് പ്രസ് ആണ് കത്തിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
നവംബര്‍ ഡിസംബറോടെ ഒന്നോ അതിലധികമോ വാക്‌സിനുകള്‍ അമേരിക്കയില്‍ യഥാര്‍ഥ്യമാകുമെന്നാണ് റെഡ് ഫീല്‍ഡിന്റെ അവകാശവാദം. അടുത്ത വര്‍ഷത്തോടെ വന്‍തോതില്‍ വാക്‌സിന്‍ വിതരണം സാധ്യമാകുമെന്നും കത്തില്‍ പറയുന്നു.

അതെസമയം 20 മിനുട്ട് കൊണ്ട് കോവിഡ് ഫലം ലഭിക്കുന്ന പുതിയ പരിശോധന രീതി വികസിപ്പിക്കാനൊരുങ്ങുകയാണ് ബ്രിട്ടന്‍. 20 മിനുട്ട് കൊണ്ട് ഫലം തരുന്ന പരിശോധനയും ഉമിനീര്‍ സാംപിള്‍ ഉപയോഗിച്ചുള്ള പരിശോധയുമാണ് പരീക്ഷണഘട്ടത്തിലുള്ളത്.

Eng­lish sum­ma­ry; amer­i­ca covid vac­cine dis­tri­b­u­tion in november

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.