ഇന്ത്യയ്ക്ക് പുറകേ ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കെയും

Web Desk
Posted on September 18, 2020, 8:18 pm

ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ആപ്പുകളായ ടിക് ടോകും വി ചാറ്റും നിരോധിക്കാനൊരുങ്ങി അമേരിക്കൻ സർക്കാർ. കമ്പിനി അധികൃതരുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന ചർച്ച വിജയിച്ചില്ലെങ്കിൽ ആപ്പുകൾ നിരോധിക്കും. സുരക്ഷാ പ്രശ്നങ്ങളെ തുടർന്നാണ് ചൈനീസ് ആപ്പുകൾ നിരോധിക്കാൻ യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ആപ്പുകളുടെ നിരോധനവുമായി ബന്ധപ്പെട്ട തീരുമാനം ഔദ്യോഗികമായി ഇതുവരെയും പുറത്തു വന്നിട്ടില്ല.

ടിക്ടോക് നിലനിൽക്കണമെങ്കിൽ അമേരിക്കൻ കമ്പിനി ഏറ്റെടുക്കണമെന്ന് ഉടമകളായ ബൈറ്റ്ഡാൻസിന് പ്രസിഡന്റ് ട്രംപിന് അന്ത്യശാസനം നൽകിയിരുന്നു. ടിക്ടോക് അമേരിക്കൻ കമ്പിനികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് നിരോധന വാർത്ത പുറത്തു വരുന്നത്. എന്നാൽ, രണ്ടു ദിവസത്തിനുളളിൽ തീരുമാനമായാൽ നിരോധന തീരുമാനം മാറ്റാനും സാധ്യതയുണ്ട്.

ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തെ തുടർന്നാണ് ടിക് ടോക്, പബ്ജി അടക്കമുളള നിരവധി ചൈനീസ് ആപ്പുകൾ ഇന്ത്യ ഘട്ടം ഘട്ടമായി നിരോധിച്ചത്. ആപ്പുകളുടെ നിരോധനം വലിയ തിരിച്ചടിയാണ് ചൈനയ്ക് േഏൽപ്പിച്ചതെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ. ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ കഴിഞ്ഞാൽ അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ഉപയോക്താക്കുളളത്.

ENGLISH SUMMARY: AMERICA GOING TO BAN CHINEESE APPS

YOU MAY ALSO LIKE THIS VIDEO