ലോകാരോഗ്യ സംഘടനയ്ക്കുള്ള അമേരിക്കന്‍ ധനസഹായം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കൊറോണ വൈറസിന്റെ വ്യാപനം കര്‍ശനമായി കൈകാര്യം ചെയ്യുന്നതിലും മറയ്ക്കുന്നതിലും ലോകാരോഗ്യ സംഘടന പരാജയമാണെന്ന പേരിലാണ് നടപടി. ട്രംപിന്റെ വൈറ്റ് ഹൗസിലെ പ്രതിദിന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. സംഘടനയ്ക്ക് അമേരിക്ക നല്‍കിവരുന്ന സാമ്പത്തികം ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും നല്‍കുന്നത് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടിവരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2018–2019 ല്‍ ലഭിച്ച ധനസഹായത്തിന്റെ 14.67 ശതമാനവും നല്‍കിയത് അമേരിക്കയാണ്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള തന്ത്രങ്ങള്‍ക്ക് ആഗോള തലത്തില്‍ നേതൃത്വം നല്‍കേണ്ട ലോകാരോഗ്യ സംഘടന പ്രതിസന്ധിയോട് പ്രതികരിക്കുന്നത് മന്ദഗതിയിലാണെന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു.
കൊറോണയുടെ തുടക്കത്തില്‍ തന്നെ ലോകാരോഗ്യ സംഘടയ്ക്ക് ഒട്ടേറെ ചെയ്യാനുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പേ തന്നെ. അവര്‍ക്ക് ഇതിനെക്കുറിച്ച് അറിയുമായിരുന്നു, തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ അറിയാത്തതുപോലെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. ഇതിനെക്കുറിച്ച് വളരെ ശ്രദ്ധാപൂര്‍വ്വം പരിശോധന നടത്തുമെന്ന് ട്രംപ് പറഞ്ഞു. തുടര്‍ന്നാണ് സംഘടയ്ക്ക് നല്കി വരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്ന പ്രഖ്യാപനത്തിലേക്ക് ട്രംപ് എത്തിയിരിക്കുന്നത്.
ENGLISH SUMMARY: America stops financial aid to who
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.