June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

കോവിഡ് വ്യാപനം; ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി അമേരിക്ക

By Janayugom Webdesk
April 25, 2021

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ സഹായ വാഗ്ദാനവുമായി അമേരിക്ക. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും പദ്ധതികളും അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും എത്രയും വേഗം സഹായം എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി.

അസ്ട്രസെനക ഉള്‍പ്പെടെയുള്ള വാക്‌സിനുകളും ജീവന്‍ രക്ഷാ മരുന്നുകളും ഇന്ത്യക്ക് നല്‍കാന്‍ ബൈഡന്‍ ഭരണകൂടത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദമാണ്. യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ്, ജനപ്രതിനിധികള്‍, പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ എന്നിവരുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ബൈഡന്‍ ഭരണകൂടത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നത്. കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അമേരിക്ക സംഭരിച്ചിരിക്കുന്ന അസ്ട്രസെനക വാക്‌സിനും മറ്റ് ജീവന്‍ രക്ഷാ മരുന്നുകളും ഇന്ത്യയും ബ്രസീലും അടക്കമുള്ള രാജ്യങ്ങള്‍ക്ക് നല്‍കുന്നതിനെ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മൈറോണ്‍ ബ്രിലന്റ് പറഞ്ഞു.

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം രാജ്യത്തിന് ആവശ്യമായ സഹായം നല്‍കണമെന്ന് ആഹ്വാനം ചെയ്ത് യുവ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് രംഗത്ത് എത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ഗ്രെറ്റ ഇന്ത്യയിലെ കോവിഡിനെ തുടര്‍ന്നുണ്ടായ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിന് എല്ലാവരും മുന്നോട്ടുവരണമെന്ന് ഗ്രെറ്റ ആവശ്യപ്പെട്ടു. ഇന്ത്യയിലെ വിവിധ ആശുപത്രികള്‍ നേരിടുന്ന കടുത്ത ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിനൊപ്പമാണ് ഗ്രെറ്റയുടെ ട്വീറ്റ്.

Eng­lish sum­ma­ry: Amer­i­ca to help India to over­come covid spread
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.