പ്രശസ്ത അമേരിക്കന്‍ സിനിമ, ടെലിവിഷന്‍, നാടക നടനായ മാര്‍ക്ക് ബ്ലം (69) അന്തരിച്ചു. കൊറോണബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1985ല്‍ മഡോണ,? റോസന്ന ആര്‍കെറ്റ് എന്നിവര്‍ അഭിനയിച്ച ’ ഡെസ്പെററ്റ്ലി സീക്കിംഗ് സൂസന് ’ എന്ന ചിത്രത്തിലൂടെയാണ് ബ്ലം പ്രശസ്തനായത്.
എച്ച്.ബി.ഒയില്‍ ’ സക്സെഷന്‍’, നെറ്റ്ഫ്ലിക്സില്‍ ‘യു’, ആമസോണില്‍ ‘മൊസാര്‍ട്ട് ഇന്‍ ദ ജംഗിള്‍’ തുടങ്ങി നിരവധി ടെലിവിഷന്‍ സീരീസുകളില്‍ ശ്രദ്ധേയമായ സഹനട വേഷം അവതരിപ്പിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലെ നാടക രംഗത്ത് സജീവമായിരുന്നു. 1950ല്‍ ന്യൂജഴ്സിയില്‍ ജനിച്ച ബ്ലം 1970കളില്‍ നാടക ലോകത്ത് സജീവമായി. 1983ല്‍ പുറത്തിറങ്ങിയ ‘ലവ്സിക്ക് ’ ആണ് ആദ്യ ചിത്രം. ‘ലവ് ഈസ് ബ്ലൈന്‍ഡ് ’ ( 2019 ) ആണ് അവസാന ചിത്രം. അമേരിക്കന്‍ നടിയായ ജാനറ്റ് സാരിഷ് ഭാര്യയാണ്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.