മാളത്തിലൊളിച്ച് അമേരിക്കൻ മുതലാളിമാർ

Web Desk

വെല്ലിംഗ്ടൺ:

Posted on April 20, 2020, 9:16 pm

അമേരിക്കൻ മുതലാളിത്തത്തിന്റെ ഒരു മുഖം കൂടി വ്യക്തമാകുന്നു. അമേരിക്കയിലെ ന്യൂയോർക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ കൊറോണ ബാധിച്ച് മരിക്കുമ്പോൾ വൻകിട കുത്തക മുതലാളിമാർ ന്യൂസിലാൻഡിലെ നിലവറകളിൽ (ബങ്കറുകൾ) അഭയം പ്രാപിക്കുന്നതായി റിപ്പോർട്ട്. ഇപ്പോഴത്തെ കണക്കുകൾ പ്രകരാം 25,000ത്തോളം കുടുംബ സമേതം യുഎസ് പൗരൻമാർ കൊറോണ വ്യാപനത്തിൽ നിന്നും രക്ഷതേടി ബങ്കറുകളിൽ എത്തിയതായി ന്യൂസിലാൻഡ് ദിനപത്രമായ ദി സ്റ്റഫ് റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ആഘോഷവേളകൾ ചെലഴിക്കാനാണ് ഉടമകൾ ബങ്കറുകളിൽ എത്തിയിരുന്നത്. എന്നാൽ തൊഴിലാളികളെ മരണത്തിന് വിട്ടുകൊടുത്ത് സ്വന്തം ജീവൻ രക്ഷിക്കാനായാണ് ഇവർ എത്തിയതെന്ന് പ്രമുഖ ബങ്കർ നിർമ്മാണ കമ്പനിയായ റൈസിങ് എസ് ജനറൽ മാനേജർ ഗാരി ലിഞ്ച് പറയുന്നു. 300, 1000, 5000 കുടുംബങ്ങൾക്ക് ഒരുമിച്ച് താമസിക്കാൻ പറ്റുന്ന തരത്തിലുള്ള ബങ്കറുകളാണ് ക്രൈസ്റ്റ് ചർച്ചിൽ നിർമ്മിച്ചിട്ടുള്ളത്. ശരാശരി മൂന്ന് മില്യൺ ഡോളറാണ് ഒരു ബങ്കറിന്റെ നിർമ്മാണ ചെലവ്. ആഡംബര ബങ്കറുകൾക്ക് എട്ട് മില്യൺ ഡോളർവരെയാണ് നിർമ്മാണ ചെലവ്.

ENGLISH SUMMARY: Amer­i­can cap­i­tal­ists hid­ing in bur­rows

YOU MAY ALSO LIKE THIS VIDEO