അമേരിക്കയിൽ കൊവിഡ് 19 മരണം വർധിച്ചതിനെ തുടർന്ന് പ്രധാനപത്രങ്ങളിലൊന്നായ ബോസ്റ്റൺ ഗ്ലോബ് ഇന്നലെ പുറത്തിറങ്ങിയത് 15 പേജ് ചരമവാർത്തകളുമായി. രാജ്യം നേരിടുന്ന കൊവിഡ് 19 ഭീതിയുടെ നേർമുഖമാണിതെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ അഭിപ്രായം. മസാച്യൂസെറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രമാണ് ബോസ്റ്റൺ ഗ്ലോബ്.
നേരത്തെ ഇറ്റലിയിലും ദിനപത്രം ചരമവാർത്തകൾക്കായി ഭൂരിഭാഗം പേജുകളും മാറ്റിവച്ചിരുന്നു. അമേരിക്കയിൽ ഇതുവരെ 7,58,000 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 41,000 ത്തിലധികം പേർക്ക് ജീവൻ നഷ്ടമായി. ന്യൂയോർക്കിൽ മാത്രം 18,000 ത്തോളം പേരാണ് കൊവിഡ് 19 മൂലം മരിച്ചത്.
അമേരിക്കയിൽ 26,889 പേരിലാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 1997 പേർ അമേരിക്കയിൽ മരിച്ചു. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നിരിക്കുകയാണ്.
you may also like this video;