അമേരിക്കന്‍ സംഗീതജ്ഞനും കെന്നി മ്യൂസിക് ഹാള്‍ ഓഫ് ഫെയിം അംഗവുമായ കെന്നി റോജേഴ്‌സ്(81)അന്തരിച്ചു. സ്വാഭാവിക മരണമായിരുന്നു. വെള്ളിയാഴ്ച രാത്രി 10.25നായിരുന്നു അന്ത്യം.
കൊവിഡ് 19 ജാഗ്രതയുടെ പശ്ചാത്തലത്തില്‍ മരണാനന്തരചടങ്ങുകള്‍ കുടുംബാംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്താനാണ് തീരുമാനം.
ആറു പതിറ്റാണ്ടുകളായി സംഗീതപ്രേമികളെ ഹരം കൊള്ളിക്കുന്ന സംഗീതജ്ഞന്‍ ദ ഗ്യാംബ്ലര്‍, ലേഡി, ഐലന്റ്‌സ് ഇന്‍ ദ സ്ട്രീം തുടങ്ങിയ ആല്‍ബങ്ങളിലൂടെയാണ് പ്രശസ്തനായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.