അമേരിക്കൻ വോളിബോൾ ഇതിഹസം ഡേവിഡ് ലീ സി എം എസ്‌ കോളേജ് സന്ദർശിച്ചപ്പോൾ

Web Desk
Posted on January 25, 2019, 6:23 pm

കോട്ടയം: അമേരിക്കൻ വോളിബോൾ ഇതിഹാസ താരം ഡേവിഡ് ലീ കോട്ടയം സി എം എസ് കോളേജിലെത്തി. കൊച്ചിയിൽ ഫെബ്രുവരി 2 നു ആരംഭിക്കുന്ന പ്രോ വോളിബോൾ ലീഗിൽ കൊച്ചി ബ്ലൂ സ്പൈകേഴ്‌സിന് വേണ്ടി പ്രചരണാർഥം എത്തിയതായിരുന്നു ലീ.

കോട്ടയം ജില്ലയിലെ വോളിബോൾ ആരാധകരുള്ള പാലാ , കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം പ്രചാരണം നടത്തി. മൂന്നു പ്രാവശ്യം ഒളിമ്പിക്സിൽ അമേരിക്കയെ പ്രതിനിധീകരിച്ച ഡേവിഡ്‌ ലീ, 2008 ൽ അമേരിക്ക സ്വർണ്ണം നേടിയപ്പോൾ ടീമിന്റെ പ്രധാന കളിക്കാരനായിരുന്നു.