അമേരിക്കയുടെ തീരുവയുദ്ധം സൃഷ്ടിച്ച പ്രതിസന്ധിനേരിടാനുള്ള മാര്‍ഗം തേടി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ആസിയന്‍ കൂട്ടായ്മ ചൈനയുമായും ഗള്‍ഫ് സഹകരണ കൗണ്‍സിലുമായും (ജിസിസി) ആദ്യ ഉച്ചകോടി ചേര്‍ന്നു.മലേഷ്യൻ തലസ്ഥാനമായ കോലാലംപുരിൽ ആസിയൻ വാർഷിക ഉച്ചകോടിയുടെ രണ്ടാം ദിനത്തിലാണ് ചർച്ച നടന്നത്.
വ്യാപാര താരിഫുകളിൽ അമേരിക്കയുമായി ഉണ്ടാക്കിയേക്കാവുന്ന ഉഭയകക്ഷി കരാറുകൾ പരസ്പരം ദോഷം വരുത്തില്ലെന്ന് ഉറപ്പാക്കാൻ രാജ്യങ്ങൾ ധാരണയിലെത്തി. ബ്രൂണെ, കമ്പോഡിയ, ലാവോസ്, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം എന്നാ രാജ്യങ്ങള്‍ ഉൾപ്പെടുന്ന ആസിയാൻ കൂട്ടായ്‌മയുടെ അധ്യക്ഷസ്ഥാനം നിലവിൽ മലേഷ്യക്കാണ്.ബഹ്‌റിൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ജിസിസി രാജ്യങ്ങളുടെ നേതാക്കളുമായുള്ള പ്രത്യേക ചർച്ചകൾക്ക് ശേഷമാണ് ഉച്ചകോടി ചേർന്നത്. ചൈനീസ് പ്രധാനമന്ത്രി ലീ കെച്യാങ് ചൊവ്വാഴ്ച ആസിയാൻ, ജിസിസി നേതാക്കളുമായുള്ള ആദ്യ ഉച്ചകോടിയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.