Web Desk

ന്യൂഡൽഹി

March 07, 2020, 7:54 pm

ക്രിമിനൽ കേസുകളിലെ പ്രതികളുടെ ജാമ്യത്തില്‍ ഒരാഴ്ചയ്‌ക്കുള്ളിൽ തീരുമാനം എടുക്കണം: അമിക്കസ്‌ ക്യുറിമാർ

Janayugom Online

ക്രിമിനൽ കേസുകളിലെ പ്രതികളുടെ ജാമ്യത്തിൽ ഒരാഴ്ചയ്‌ക്കുള്ളിൽ തീരുമാനം എടുക്കണമെന്ന് അമിക്കസ്‌ ക്യുറിമാരുടെ റിപ്പോർട്ട്. ക്രിമിനൽ കേസുകളുടെ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള ശുപാർശകൾ തയ്യാറാക്കുന്നതിന് രൂപവത്കരിച്ച അമിക്കസ് ക്യുറിമാരുടെ സംഘമാണ് ഇക്കാര്യം ശുപാർശ ചെയ്തിരിക്കുന്നത്. മുതിർന്ന അഭിഭാഷകനായ ആർ ബസന്ത്, സിദ്ധാർഥ് ലൂതറ, അഭിഭാഷകൻ കെ പരമേശ്വർ എന്നിവരെയാണ് സുപ്രീംകോടതി അമിക്കസ് ക്യുറിയായി നിയമിച്ചിരുന്നത്.

ജാമ്യാപേക്ഷ ആദ്യം പരിഗണിക്കുന്നതിന്റെ മൂന്ന് മുതൽ ഏഴു ദിവസത്തിനുള്ളിൽ അതിന്മേൽ തീരുമാനം എടുക്കണം. ഈ സമയ പരിധിക്കുളിൽ ജാമ്യം അനുവദിച്ചില്ലെങ്കിൽ അതിനുള്ള കാരണം ജാമ്യാപേക്ഷയിൽ ജഡ്ജി വ്യക്തമാക്കണമെന്നും അമിക്കസ് ക്യുറിമാരുടെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണ വേഗത്തിലാകാനുള്ള ശുപാർശകളും അമിക്കസ് ക്യുറിമാർ നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. സാക്ഷി വിസ്താരം ആരംഭിച്ചാൽ വിചാരണ ദൈനംദിനം നടത്തണം. സാക്ഷികള്‍ ഹാജരാണെങ്കില്‍ ഒരു കാരണവശാലും വിചാരണ നീട്ടിവെക്കരുത്. ജാമ്യാപേക്ഷയില്‍ വിധി പറയുന്ന ദിവസം തന്നെ ഉത്തരവിന്റെ പകര്‍പ്പ് പ്രതിക്ക് ലഭ്യമാക്കണം. അമിക്കസ് ക്യുറി നൽകിയ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം കോടതി തേടി.

ENGLISH SUMMARY: Ami­cus curie report on crim­i­nal case bail

YOU MAY ALSO LIKE THIS VIDEO