അമേരിക്കയില്‍ നിന്നും വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ

Web Desk
Posted on June 23, 2018, 12:10 pm

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നും ആയിരം വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. ഇറക്കുമതി തീരുവ സംബന്ധിച്ച തര്‍ക്കം മുറുകുമ്ബോഴാണ് എട്ട് വര്‍ഷത്തേക്ക് സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ള വിമാനങ്ങള്‍ വാങ്ങാൻ  ഇന്ത്യ ഒരുങ്ങുന്നത് . ഇതിന് പുറമെ ലോകവ്യാപാര ഭീമനില്‍ നിന്നും പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങുന്നത് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായും കേന്ദ്രമന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

ജൂലൈ ആറിന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും അമേരിക്കന്‍ അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് മുമ്ബ് തന്നെ പ്രശ്‌ന പരിഹാരം കാണാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അടുത്തിടെ, അമേരിക്ക എതിര്‍ത്താലും റഷ്യയില്‍ നിന്നും എസ് 400 ട്രയംഫ് മിസൈലുകള്‍ വാങ്ങാനുള്ള 39,000 കോടിയുടെ കരാറില്‍ നിന്നും പിന്നോട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലും അമേരിക്കന്‍ അധികൃതരുമായി ചര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട് .