അമിത് ഷായുടെ ദ്വിദിന പശ്ചിമ ബംഗാൾ സന്ദർശനത്തിന്റെ ആദ്യ ദിവസം തന്നെ വിവാദം. പ്രമുഖ ആദിവാസി നേതാവിന്റെ പ്രതിമയെന്ന ധാരണയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പുഷ്പാർച്ചന നടത്തിയത് ആദിവാസികളെ വേട്ടയാടിയിരുന്ന ആളുടെ പ്രതിമയിൽ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ആദിവാസി വിഭാഗത്തിന്റെ വോട്ട് ലഭിക്കുന്നതിന്റെ ഭാഗമായാണ് അമിത് ഷാ ആദിവാസി മേഖലയായ ബങ്കുര ജില്ലയിൽ എത്തിയത്. ഇവിടെ എത്തിയ കേന്ദ്രമന്ത്രിയുടെ ആദ്യ കർത്തവ്യം സ്വാതന്ത്ര്യ സമരത്തിലടക്കം പങ്കെടുത്ത ആദിവാസി നേതാവ് ബിർസ മുണ്ഡയുടെ പ്രതിമയിൽ ഹാരമണിയിക്കുകയായിരുന്നു.
എന്നാൽ പരിപാടി നടക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെയാണ് പ്രദേശവാസികൾ ഇത് ബിർസ മുണ്ഡെയുടെ പ്രതിമയല്ലെന്ന് ബിജെപി നേതാക്കളെ അറിയിച്ചത്. ഇതോടെ പ്രതിമയുടെ കാൽചുവട്ടിൽ മുണ്ഡയുടെ ചിത്രംവച്ച് പ്രശ്നം പരിഹരിക്കാമെന്ന് ബിജെപി നേതൃത്വം തീരുമാനിച്ചു. എന്നാൽ ആദിവാസികളെ വേട്ടയാടിയിരുന്ന ഒരാളുടെ പ്രതിമയ്ക്കു ചുവട്ടിൽ തങ്ങളുടെ ധീരനായ നേതാവിന്റെ ചിത്രം പ്രതിഷ്ഠിച്ചതിനെതിരെ വലിയ പ്രതിഷേധവും ഉയർന്നു. പ്രതിമയിൽ പുഷ്പാർച്ചന നടത്തി ചിത്രത്തിൽ മാലയുമിട്ട് അമിത് ഷാ മടങ്ങിയെങ്കിലും അവിടെ ഗംഗാജലം തളിച്ച് ശുദ്ധിയാക്കാനുള്ള നടപടിയുമായി ആദിവാസി വിഭാഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
ENGLISH SUMMARY: amit sha in controversy
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.