October 3, 2022 Monday

Related news

October 3, 2022
October 1, 2022
September 29, 2022
September 29, 2022
September 25, 2022
September 24, 2022
September 21, 2022
September 20, 2022
September 19, 2022
September 19, 2022

കോവിഡ് ഭീതിയൊഴിഞ്ഞയുടന്‍ തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

Janayugom Webdesk
കൊല്‍ക്കത്ത:
November 7, 2020 1:06 pm

വിവാദമായ പൗരത്വ ഭേദഗതി നിയമം കോവിഡ് ഭീതിയൊഴിഞ്ഞയുടനെ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎ നടപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ രണ്ട് ദിവസത്തെ പശ്ചിമ ബംഗാള്‍ പര്യടനത്തിനിടയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘പൗരത്വ നിയമം നടപ്പിലാക്കും. എല്ലാ അഭയാര്‍ത്ഥികള്‍ക്കും പൗരത്വം ലഭിക്കും. കോവിഡ് കാരണമുണ്ടായ കാലതാമസം മാത്രമാണ് പ്രശ്‌നമായുള്ളത്. അയല്‍ രാജ്യങ്ങളിലെ മതവിവേചനം നേരിടുന്നവര്‍ക്കായാണ് സിഎഎ കൊണ്ട് വന്നത്. ഇത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ളതാണെന്ന് പറഞ്ഞു കൊണ്ടാണ് മമതയും കോണ്‍ഗ്രസും ബിഎസ്പിയുമെല്ലാം സിഎഎയെ എതിര്‍ക്കുന്നത്. പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന നിയമമാണ് സിഎഎ എന്നും അമിത് ഷാ പറഞ്ഞു.ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയും സിഎഎ നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നു.

ENGLISH SUMMARY: amit sha says caa will be imple­ment­ed after covid

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.