July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

അമിത്‌ഷായ്‌ക്കും രാഹുലിനും പ്രിയങ്കയ്‌ക്കും ഒരേ ഭാഷ: എസ്‌ രാമചന്ദ്രന്‍ പിള്ള

Janayugom Webdesk
April 1, 2021

കേരളത്തിലെത്തുമ്പോള്‍ അമിത്‌ഷായ്ക്കും പ്രിയങ്കയ്ക്കും രാഹുലിനും ഒരേ ഭാഷയാണെന്നും അത്‌ ഇടതുപക്ഷ വിരോധത്തിന്റെ ഭാഷയാണെന്നും സിപിഎം പോളിറ്റ്‌ ബ്യൂറോ എസ്‌ രാമചന്ദ്രൻപിള്ള. കാസര്‍കോട്‌ പ്രസ്‌ ക്ലബ്ബിന്റെ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലും പ്രിയങ്കയും കേരളത്തിനപ്പുറം ഇഡിക്കും കസ്റ്റംസിനും എതിരെ ആരോപണം ഉന്നയിക്കുന്നു. കേരളത്തില്‍ ഇത്‌ ഇടതുമുന്നണിക്ക്‌ എതിരായി ഉന്നയിക്കുന്നു. ഇത്‌ തനി ഇരട്ടത്താപ്പാണ്‌. കേന്ദ്ര സര്‍ക്കാരിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഏജന്‍സികളായി കസ്റ്റംസ്‌, എന്‍ഫോഴ്‌സ്‌മെന്റ്‌, എന്‍ഐഎ എന്നിവയൊക്കെ മാറിയെന്നും അദ്ദേഹം പറഞ്ഞു. അവരുടെയൊക്കെ പണി നിയമവിരുദ്ധ തെരഞ്ഞെടുപ്പ്‌ തറവേലയാണ്‌. തിരക്കഥയുടെ അടിയില്‍ ലക്ഷ്യം കണ്ടെത്താനുള്ള ശ്രമമാണ്‌ അവര്‍ നടത്തുന്നത്‌. അപകടകരമായ നിലയിലേക്ക്‌ ഇന്ത്യയിലെ ജനാധിപത്യം നീങ്ങികൊണ്ടിരിക്കുകയാണെന്നും എസ്‌ ആര്‍ പി പറഞ്ഞു.

നിയമാധിഷ്‌ഠിത സ്ഥാപനങ്ങളായ ഇ ഡി, കസ്റ്റംസ്‌, ഇന്‍കംടാക്‌സ്‌, എന്‍ഐഎ തുടങ്ങിവയെയെല്ലാം ഇന്ന്‌ തെരഞ്ഞെടുപ്പ്‌ പ്രചാരവേലയില്‍ നിയമിച്ചിരിക്കുകയാണ്‌. കള്ളക്കഥകള്‍ ചമയ്ക്കാന്‍ ഇവരെ നിയോഗിച്ചിരിക്കുന്നു. ഇത്‌ ഭരണാധികാരത്തിന്റെ വളരെ കടുത്ത ദുരുപയോഗമാണ്‌. തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ സ്വതന്ത്രമായും നിഷ്‌പക്ഷമായും നീതിപൂര്‍വമായും തെരഞ്ഞെടുപ്പ്‌ നടത്തേണ്ട സംവിധാനമാണ്‌. തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍മൂലം രാജ്യസഭ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു മാറ്റിവെച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ്‌ ഇത്‌. ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നു. ഇതെല്ലാം ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ കൂടുതല്‍ കരുത്തുറ്റ വികസന, ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ്‌ നടത്തിയത്‌. വലിയ പ്രതിസന്ധികള്‍ക്കിടയിലും സമാനതകളില്ലാത്ത വികസനപരിപാടികളും ജനക്ഷേമ പ്രവര്‍ത്തനവും നടത്താന്‍ കഴിഞ്ഞു. കേരളത്തെ ആധുനിക വിജ്ഞാന സമൂഹമായി വളര്‍ത്താനുള്ള കാഴ്‌ചപ്പാട്‌ അവതരിപ്പിച്ചാണ്‌ എല്‍ഡിഎഫ്‌ ഈ തെരഞ്ഞെടുപ്പില്‍ വോട്ട്‌ തേടുന്നത്‌. വികസന പരിപാടികളെകുറിച്ചും ജനക്ഷേമ പ്രവര്‍ത്തനങ്ങളെകുറിച്ചും പ്രതിപക്ഷങ്ങള്‍ അവരുടെ കാഴ്‌ചപ്പാടുകള്‍ മുന്നോട്ട്‌ വെക്കാന്‍ തയ്യാറാകുന്നില്ല. അവര്‍ യാഥാര്‍ത്ഥ്യമില്ലാത്തതും അപ്രസക്തവുമായ കാര്യങ്ങള്‍ ഉയര്‍ത്തി ജനശ്രദ്ധ തിരിച്ചുവിടാനാണ്‌ ശ്രമിക്കുന്നത്‌.

സ്വര്‍ണക്കടത്ത്‌ കസ്റ്റംസ് ‌അന്വേ­ ഷിക്കാന്‍ തുടങ്ങിയിട്ട്‌ ഒമ്പതുമാസം പിന്നിട്ടു. സര്‍ക്കാരിനെതിരെ ദുരാരോപണം ഉന്നയിക്കുകയല്ലാതെ അന്വേഷണം പുരോഗമിച്ചില്ല. കള്ളക്കടത്തായി വന്ന സ്വര്‍ണം അയച്ചവരെയും കൊണ്ടുപോയവരെയും കണ്ടെത്തിയില്ല. ഇപ്പോഴും സ്വര്‍ണക്കടത്ത്‌ തുടരുകയാണ്. വിമാനത്താവളങ്ങള്‍ നിയന്ത്രിക്കുന്നത്‌ കസ്റ്റംസ്‌ അടക്കമുള്ള കേന്ദ്ര ഏജന്‍സികളാണ്. അവരുടെ ജോലി നിര്‍വഹിക്കാനല്ല അവര്‍ ശ്രമിക്കുന്നത്‌. കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്‌ അനുസരിച്ച്‌ പ്രതിപക്ഷങ്ങള്‍ക്ക്‌ എതിരായി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്താനാണ്‌ ശ്രമിക്കുന്നത്‌. അവരെ നോവലും സിനിമാകഥയും എഴുതാനല്ലാതെ കുറ്റാന്വേഷണത്തിന് കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry: Amit shah and priyan­ka has same Ani­ti LDF move

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.