August 9, 2022 Tuesday

Related news

March 17, 2021
September 1, 2020
February 12, 2020
January 21, 2020
January 20, 2020
January 14, 2020
January 2, 2020
January 2, 2020
December 31, 2019
December 31, 2019

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കുന്നത് ഉടനെയില്ലെന്ന് അമിത് ഷാ

Janayugom Webdesk
December 24, 2019 8:42 pm

ന്യൂഡൽഹി: അസമില്‍ മാത്രം നടപ്പാക്കിയ എൻ.ആർ.സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) രാജ്യവ്യാപകമായി  നടപ്പാക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററും(NRC),ദേശീയ ജനസംഖ്യ രജിസ്റ്ററും (NPR) തമ്മിൽ ബന്ധമില്ലെന്നും രണ്ടും രണ്ടാണെന്നും അമിത് ഷാ വ്യക്തമാക്കി. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയുമായി സംസാരിക്കുകയായിരുന്നു അമിത് ഷാ.

എന്‍ആര്‍സിയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്.  എൻആർസി സംബന്ധിച്ച് പാർലമെന്‍റിലോ മന്ത്രിസഭയിലോ ചർച്ചകളൊന്നും നടത്തിയിട്ടില്ല. എന്‍പിആര്‍ വിഭാവന ചെയ്തത് യുപിഎ സര്‍ക്കാരാണ്. എന്‍പിആറിനും എന്‍സിആറിനും വ്യത്യസ്ത പ്രക്രിയകളാണുള്ളത്. ഞാൻ ഉറപ്പ് നൽകുന്നു ഇത് രണ്ടും തമ്മിൽ ബന്ധമില്ല. എൻ പി ആർ വിവരങ്ങൾ ശേഖരിക്കുന്നത് എൻസിആറിനായിട്ടല്ല.

you may also like this video

ക്ഷേമപദ്ധതികൾക്കുള്ള ആധാരമാണ് എൻ പി ആർ. നിയമപരമല്ലാത്ത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായാണ് എൻആർസിയും, സിഎഎയും. നുണപ്രചരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ടു നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട സെന്‍സസ് നടപടികള്‍ കേരളവും ബംഗാളും നിര്‍ത്തിവച്ചിരിക്കുകയാണ്. എന്‍പിആര്‍ എന്നത് എന്‍ഡിഎ സര്‍ക്കാരല്ല യുപിഎ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ്. ഇതുമായി സഹകരിക്കില്ലെന്ന തീരുമാനം പുനപരിശോധിക്കണമെന്ന് കേരള‑ബംഗാള്‍ മുഖ്യമന്ത്രിമാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.