Wednesday
11 Dec 2019

സിപിഎം എം പിയെ ബിജെപിയിലേക്ക് ചാക്കിടാന്‍ ശ്രമിച്ച് അമിത് ഷാ

By: Web Desk | Friday 19 July 2019 6:50 PM IST


സിപിഎം എം പിയെ ബിജെപിയിലേക്ക് ചാക്കിടാന്‍ ശ്രമിച്ച് അമിത് ഷാ. ത്രിപുരയിലെ അക്രമങ്ങളെക്കുറിച്ച് പരാതി പറയാനെത്തിയ സിപിഎം വനിതാ എം പി ജര്‍ണാദാസിനെയാണ്  ബിജെപിയിലേക്ക് ക്ഷണിച്ചത്. ‘സിപിഎം ത്രിപുരയില്‍ തീര്‍ന്നില്ലേ, ഭാവി വേണമെങ്കില്‍ ബിജെപിയിലേക്ക് വരൂ’ എന്നായിരുന്നു അമിത് ഷായുടെ ക്ഷണം. താന്‍ വന്നത് ബിജെപി അധ്യക്ഷനെ കാണാനല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയെയാണെന്നുമായിരുന്നു ജര്‍ണാദാസ് എംപിയുടെ മറുപടി.

ഈ മാസം 16നുണ്ടായ സംഭവം ജര്‍ണാദാസ് തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 16ന് വൈകീട്ട് അഞ്ചുമണിക്കാണ് അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചക്ക് സമയം അനുവദിച്ചിരുന്നത്. എന്നാല്‍, ഓഫീസിലെത്തിയപ്പോള്‍ സഹമന്ത്രിയുമായി കൂടിക്കാഴ്ച്ചയിലാണെന്നായിരുന്നു മറുപടി. ഏഴുമണി വരെ കാത്തിരുന്നശേഷമാണ് അമിത്ഷായെ കാണാനായത്.

ത്രിപുരയില്‍ ബിജെപി കാരല്ലാത്തവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും നാമനിര്‍ദേശ പത്രിക നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ജര്‍ണാ ദാസ് പറയുന്നു. പത്രിക നല്‍കിയ സിപിഎം വനിതാ നേതാവിന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും ചെയ്തു. ഇക്കാര്യങ്ങളെക്കുറിച്ച് പരാതി പറയാനായിരുന്നു ജര്‍ണാദാസ് എത്തിയത്.

എന്നാല്‍, കൂടിക്കാഴ്ച്ചക്കെത്തിയപ്പോള്‍ എന്താണ് വിഷയമെന്ന് പോലും ചോദിക്കാതെ ബിജെപിയിലേക്ക് ക്ഷണിക്കുകയാണ് അമിത്ഷാ ചെയ്തത്. ‘സിപിഎം എത്ര തീര്‍ന്നാലും അവസാനം ഒരാള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യമായാലും നിങ്ങള്‍ക്കും നിങ്ങളുടെ പാര്‍ട്ടിക്കുമെതിരെ പോരാടും’ എന്ന് ജര്‍ണാദാസ് തിരിച്ചടിച്ചു.

You May Also Like This:

Related News