March 23, 2023 Thursday

Related news

March 23, 2023
March 22, 2023
March 20, 2023
March 18, 2023
March 17, 2023
March 17, 2023
March 15, 2023
March 15, 2023
March 14, 2023
March 14, 2023

‘ഗോലി മാറോ’ ഉയർത്തി അമിത് ഷായുടെ റാലി

Janayugom Webdesk
കൊൽക്കത്ത
March 1, 2020 9:32 pm

വർഗീയത ഇളക്കി വിടുന്ന പ്രവണത ബിജെപി മന്ത്രിമാർ ഇനിയും അവസാനിപ്പിക്കുന്നില്ല. കൊൽക്കത്തയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിൽ പങ്കെടുത്തവരും ‘ഗോലി മാറോ’ (ദേശദ്രോഹികളെ വെടിവച്ചു കൊല്ലൂ) മുദ്രാവാക്യം മുഴക്കിയെന്ന് പരാതി ഉയർന്നിരിക്കുകയാണ്. റാലി നടന്ന ഷാഹിദ് മിനാർ ഗ്രൗണ്ടിലേക്ക് ബിജെപിയുടെ കൊടികളുമായി പോയവരാണ് വിവാദ മുദ്രാവാക്യം മുഴക്കിയതെന്ന് പിടിഐ റിപ്പോർട്ടുചെയ്തു. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ കൊൽക്കത്ത പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ തയ്യാറായില്ല. എന്നാൽ നഗരത്തിലെ ക്രമസമാധാന നില തകർക്കാർ ആരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായാലും കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. വിദ്വേഷ പ്രസംഗങ്ങളും ‘ഗോലി മാറോ’ മുദ്രാവാക്യങ്ങളുമാണ് ഡൽഹി കലാപത്തിന് വഴിവച്ചതെന്ന ആരോപണം ഉയർന്നിരുന്നു. പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിക്കുന്നവർക്ക് എതിരെയാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ വിവാദ മുദ്രാവാക്യങ്ങൾ ഉയർന്നത്.

ENGLISH SUMMARY: Amit Shah ral­ly to lift ‘Goli Maro’

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.