11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 8, 2024
September 7, 2024
August 29, 2024
July 18, 2024
June 9, 2024
June 1, 2024
May 27, 2024
May 19, 2024
May 16, 2024
May 11, 2024

കശ്മീരിലെ പ്രതിസന്ധികള്‍ക്കും, പ്രശ്നങ്ങള്‍ക്കും കാരണം നെഹ്റുവെന്ന് അമിത്ഷാ

Janayugom Webdesk
ന്യൂഡല്‍ഹി
October 14, 2022 12:33 pm

മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ വീണ്ടും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും, ബിജെപി നേതാവുമായ അമിത്ഷാ. ജമ്മുകശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പ്രതിസന്ധികള്‍ക്കും കാരണക്കാരന്‍ നെഹ്റുവാണെന്നു അമിത്ഷാ അഭിപ്രായ്പപെട്ടു. ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗൗരവ് യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുകയും കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് അയോധ്യ രാമക്ഷേത്രം പണിയുന്നതിന് പാര്‍ട്ടി എതിരായിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ക്ഷേത്രത്തിന്റെ പണി പുരോഗമിക്കുകയാണെന്നും ഷാ പറഞ്ഞു.ആര്‍ട്ടിക്കിള്‍ 370 കൊണ്ടുവരാനുള്ള പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ അശ്രദ്ധ നിറഞ്ഞ തീരുമാനമാണ് കശ്മീര്‍ ഇത്രയധികം പ്രയാസമനുഭവിക്കാന്‍ കാരണം.

രാജ്യത്തിന് വേണ്ട വിധത്തില്‍ ആ നിയമത്തെ കൊണ്ടുവരാന്‍ നെഹ്‌റുവിന് സാധിച്ചില്ല.എല്ലാവര്‍ക്കും ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കണം എന്നുതന്നെയായിരുന്നു ആവശ്യം.മോഡി അത് ഒറ്റയടിക്ക് പിന്‍വലിച്ചു. കശ്മീരും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കി,’ അമിത് ഷാ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നേരത്തെ ഗുജറാത്തില്‍ പൊതുപരിപാടിയെ അഭിസംബോധന ചെയ്യുന്നതിനിടെ നെഹ്‌റുവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

രാമക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ബിജെപിയെ നിരന്തരം പരിഹസിച്ചിരുന്നതായും അമിത് ഷാ ചടങ്ങില്‍ പറഞ്ഞു.‘ബിജെപി ക്ഷേത്രങ്ങള്‍ നിര്‍മിക്കും പക്ഷേ എന്ന് എന്നതില്‍ ഉറപ്പൊന്നും അവര്‍ പറയില്ല എന്നായിരുന്നു കോണ്‍ഗ്രസ് നിരന്തരം ബിജെപിയെ കുറിച്ച് പറഞ്ഞിരുന്നത്. പക്ഷേ കോണ്‍ഗ്രസിന്റെ വാക്കുകള്‍ക്ക് നേര്‍ വിപരീതമായിരുന്നു ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍. ക്ഷേത്രം നിര്‍മിക്കുന്ന തീയതിയും പ്രഖ്യാപിച്ചു, തറക്കല്ലുമിട്ടു, അമിത് ഷാ പറഞ്ഞു.

പണ്ട് ഗുജറാത്തില്‍ 365 ദിവസത്തില്‍ 200 ദിവസവും കര്‍ഫ്യൂ ആയിരുന്നുവെന്നും എന്നാല്‍ മോദി അധികാരത്തിലെത്തിയ ശേഷം അതെല്ലാം മാറിയെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ആളുകള്‍ പരസ്പരം പോരടിച്ചാല്‍ ഗുണം ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസ് വിചാരിച്ചിരുന്നതെന്നും എന്നാല്‍ ഇന്ന് ആ സ്ഥിതിയെല്ലാം മാറിയെന്നും ഷാ പറഞ്ഞു.ബുധനാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി. നദ്ദയും ഗുജറാത്തില്‍ പാര്‍ട്ടി നയിക്കുന്ന യാത്രകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു.

Eng­lish Summary:
Amit Shah says that Nehru is the rea­son for the crises and prob­lems in Kashmir

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.