ബാങ്കുകാരിലുള്ള വിശ്വാസം ചോർന്നു ; അമിതാഭ് മഞ്ജു പരസ്യം പിൻവലിച്ചു

Web Desk
Posted on July 23, 2018, 12:28 pm

പരസ്യം അറംപറ്റി , വിശ്വാസം പാടേ ചോര്‍ന്നു. നാട്ടുകാര്‍ക്ക് ജൂവലറിയിലുള്ള വിശ്വാസം ചോര്‍ന്നതിനൊപ്പം ജൂവലറിക്ക് പരസ്യഏജന്‍സിയിലുള്ള വിശ്വാസവും ചോര്‍ന്നു
മഞ്ജുവും അമിതാഭ് ബച്ചനുമൊന്നിച്ച പരസ്യം വിവാദത്തെ തുടര്‍ന്ന് പിന്‍‌വലിച്ചിരിക്കുന്നു. ഇന്ത്യന്‍ സൂപ്പര്‍താരം അമിതാഭ്  ബച്ചനും മഞ്ജുവാര്യരും ചേര്‍ന്ന് അഭിനയിച്ച കല്യാണിന്റെ പരസ്യമാണ്  പിന്‍വലിച്ചത് . അമിതാഭും മകള്‍ ശ്വേതാനന്ദയും ചേര്‍ന്നുളള പരസ്യമായിരുന്നു കല്യാൺ ഹിന്ദിയില്‍ ഇറക്കിയത് ഇതും പിന്‍വലിക്കേണ്ടി വന്നു. കേരളത്തില്‍ ശ്വേതഅറിയപ്പെടാത്തതിനാലാണ് മഞ്ജുവിനെ മകളായി കണ്ടെത്തിയത്. പരസ്യ വിവാദം  ഒതുക്കിത്തീർക്കാനുള്ള രഹസ്യനീക്കവും  വിലപ്പോയില്ല .

പ്രമുഖ ജൂവല്ലറി ഗ്രൂപ്പിനുവേണ്ടി അവതരിപ്പിച്ച പരസ്യം ബാങ്ക് ജീവനക്കാരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതായി ഉയര്‍ന്ന പരാതിയെത്തുടര്‍ന്നാണ് പിന്‍വലിച്ചത്.

പരസ്യം തുടങ്ങിയ സമയം തന്നെ പലരും മൂക്കത്തുവിരല്‍വച്ചിരുന്നു. തന്റെ പെന്‍ഷന്‍ രണ്ടുതവണ ക്രഡിറ്റ് ചെയ്യപ്പെട്ടുവെന്നത് പറയാനെത്തിയ പിതാവിനോടും മകളോടും അതിനെന്താ ജോളിയായി അടിച്ചുപൊളിക്കാനാണ് മാനേജര്‍ പറയുന്നത്. പണം തിരിച്ചുപിടിക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ അത്തരം ഒരു കള്ളം കണ്ടില്ലെന്നു നടിക്കാന്‍ ആണ് ജീവനക്കാരന്‍ ഉപദേശിക്കുന്നത്. എന്നാല്‍ അമിതാഭിന്‌റെ പിതാവ് കഥാപാത്രം പറയുന്നത് ഇത്തരം തെറ്റ് ഞാന്‍ ചെയ്യില്ലെന്നും ആര്‍ക്കറിയില്ലെങ്കിലും അത് തെറ്റാണെന്ന് എനിക്കറിയാം എന്നുമാണ്. സാധാരണ ബാങ്കില്‍ നിന്നും ഉണ്ടാകാത്ത അഭിപ്രായമാണ് അതെന്നും അത് മുഴുവന്‍ ജീവനക്കാരുടെയും ധര്‍മ്മനീതിയെചോദ്യം ചെയ്യുന്നതുമാണെന്ന് കാട്ടി അന്നേ ജീവനക്കാരുടെ സോഷ്യല്‍മീഡിയ ഗ്രൂപ്പുകള്‍ സജീവമായിരുന്നു.

ഇരുവരും ഒന്നിച്ച ഇന്ത്യയിലെ തന്നെ മുന്‍നിര  ജുവലറി ബ്രാന്‍ഡുകളിലൊന്നിന്റെ പരസ്യമാണ് ഉപേക്ഷിക്കേണ്ടിവന്നത്‌. അച്ഛനും മകളുമായി ഇരുവരും നേരത്തെ തന്നെ ഈ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.വിവാദത്തില്‍ വന്‍നഷ്ടമാണ് ജുവല്ലറി നേരിട്ടത്.

ബാങ്ക് ജീവനക്കാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യാ ബാങ്കേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഈ പരസ്യത്തിനെതിരെ രംഗത്തുവന്നിരുന്നു.പരസ്ത്തിലൂടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു അവര്‍ വ്യക്തമാക്കി.

ഇതില്‍ മാപ്പ് പറഞ്ഞ് ബന്ധപ്പെട്ടവര്‍ രംഗത്തെത്തിയെങ്കിലും നിയമനടപടിക്ക് പോകുമെന്ന് ബാങ്കുകാര്‍ അറിയിച്ചതോടെയാണ് പരസ്യം പിന്‍‌വലിച്ചത്. നേരത്തേ, മഞ്ജു വാര്യര്‍ നഴ്‌സിന്റെ വേഷത്തിലെത്തിയ പരസ്യത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വംശീയാധിപേക്ഷമുണ്ടെന്നാരോപിച്ച്‌ നേരത്തെയും ഈ ബ്രാന്‍ഡിന്റെ പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.