24 April 2024, Wednesday

Related news

January 12, 2024
December 27, 2023
December 24, 2023
December 11, 2023
December 7, 2023
December 6, 2023
November 15, 2023
October 8, 2023
September 17, 2023
September 15, 2023

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം അമിത്ഷായുടെ ആദ്യകശ്മീര്‍ സന്ദര്‍ശനം

Janayugom Webdesk
October 23, 2021 12:56 pm

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കശ്മീരിലെത്തും. സംസ്ഥാനത്തിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഷാ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കടുത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. അടുത്തിടെ കശ്മീരിലുണ്ടായ ഏറ്റുമുട്ടലുകളുടേയും മറ്റും പശ്ചാത്തലത്തിലാണ് കര്‍ശന സുരക്ഷ ഒരുക്കാൻ തീരുമാനിച്ചത്. അദ്ദേഹം മൂന്ന് ദിവസം മൂന്ന് ദിവസം താമസിക്കുന്ന ഗുപ്കാർ റോഡിലെ രാജ്ഭവന് 20 കിലോമീറ്റർ ചുറ്റളവിൽ സുരക്ഷ ശക്തമാക്കാൻ നിര്‍ദ്ദേശിച്ചതായാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നഗരങ്ങളില്‍ ചിലയിടത്ത് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുകയും ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ പദ്ധതിയിട്ടത് പ്രകാരം അമിത് ഷാ ശ്രീനഗറിൽ നിന്നും ഷാര്‍ജയിലേക്കുള്ള ആദ്യ വിമാന സര്‍വീസ് ഉദ്ഘാടനം ചെയ്യും. ഇത് സംബന്ധിച്ച് കഴിഞ്ഞ മാസമാണ് സിവിൽ ഏവിയേഷൻ മന്ത്രി അറിയിപ്പ് പുറപ്പെടുവിച്ചത്. ഉദ്ദംപുരിയിലെയും ഹന്ദ്വാരയിലേയും രണ്ട് പുതിയ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളുടെ ശിലാസ്ഥാപനം, ഐഐടി ബ്ലോക്ക് ഉദ്ഘാടനം എന്നിവയും ഉൾപ്പെടുന്നു.കശ്മീരിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഭീകരാക്രണം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം.

11 സാധാരണ പൗരന്മാരും ഒരു അന്യസംസ്ഥാന തൊഴിലാളി എന്നിവരാണ് ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത്. ഇവരുടെ കുടംബങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.ആഭ്യന്തര സെക്രട്ടറി എ കെ ഭല്ല, മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥര്‍, വിവിധ സേനാമേധാവികള്‍, രഹസ്യാന്വേഷണ ഏജന്‍സി തലവന്മാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിൻഹയുമായും കേന്ദ്ര സായുധ സേനയിലെ ഉദ്യോഗസ്ഥരുമായും ഷാ കൂടിക്കാഴ്ച നടത്തും.
eng­lish sum­ma­ry; Amit­sha’s first vis­it to Kash­mir after the repeal of Arti­cle 370
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.