June 7, 2023 Wednesday

Related news

June 13, 2020
March 12, 2020
January 27, 2020
January 18, 2020
December 19, 2019
December 16, 2019
December 12, 2019
December 11, 2019
December 9, 2019

താരം മാപ്പ് പറയാതെ ഇനി ചര്‍ച്ചയ്ക്കില്ല; ഷെയ്ന്‍ നിഗം വിഷയത്തിൽ അമ്മയും ഫെഫ്കയും ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു

Janayugom Webdesk
December 9, 2019 6:18 pm

കൊച്ചി: ഷെയ്ന്‍ നിഗം വിഷയത്തിൽ അമ്മയും ഫെഫ്കയും ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. ഷെയ്ന്‍ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന പ്രകോപനപരമെന്ന വിലയിരുത്തലിലാണ് തീരുമാനം. സര്‍ക്കാര്‍ തലത്തിലും തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഷെയ്ന്‍ ശ്രമിച്ചെന്നും സംഘടനകള്‍ വ്യക്തമാക്കുന്നു. താരം മാപ്പ് പറയാതെ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് അമ്മയും ഫെഫ്കയും വ്യക്തമാക്കി. ഇന്ന് കൊച്ചിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഇറങ്ങിപ്പോയ ഷെയ്ന്‍ പുറത്ത് നടത്തിയ പരസ്യവിമര്‍ശനത്തിലും ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും മന്ത്രി എ കെ ബാലനെ കാണാന്‍ പോയതിലും ഇരുസംഘടനകള്‍ക്കും കടുത്ത അതൃപ്തിയുണ്ട്.

ഇന്നത്തെ ഷെയ്‍നിന്റെ പ്രതികരണം ചര്‍ച്ചകളുടെ പ്രസക്തി തന്നെ നഷ്ടമാക്കി. ഇനി ഖേദം പ്രകടിപ്പിക്കാതെ വേറെ ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. നിര്‍മാതാക്കളും സംവിധായകരുമായുള്ള പ്രശ്നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമെന്നാണ് നടന്‍ ഷെയ്ന്‍ നിഗം തിരുവനന്തപുരത്ത് പറഞ്ഞത്.

you may also like this video;

അവരു പറയുന്നതെല്ലാം റേഡിയോ പോലെ കേള്‍ക്കണം. സിനിമ മുടങ്ങിയതിനെപ്പറ്റി നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമത്തെപ്പറ്റി ചോദിച്ചപ്പോള്‍ നിര്‍മാതാക്കള്‍ക്ക് മനോവിഷമമല്ല മനോരോഗമാണെന്നായിരുന്നു ഷെയിന്റെ പ്രതികരണം.

ക‍ഴിഞ്ഞ ദിവസം ഷെയ്നിന്റെ വിശദീകരണം കേട്ട അമ്മ ഭാരവാഹികള്‍ ഷെയ്ന്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ഇന്ന് ഫെഫ്ക്ക ഭാരവാഹികളുമായി കൂടിക്കാ‍ഴ്ച്ച നടത്തുകയായിരുന്നു. അമ്മ തന്റെ സംഘടനയാണ്. അമ്മ പിന്‍തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയിന്‍ നിഗം തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷെയ്ൻ നിഗം. ചലചിത്ര മേളയിൽ ഷെയ്നിന്റെ ഇഷ്ക്, കുമ്പളങ്ങി നൈറ്റ്സ് എന്നീ രണ്ട് ചിത്രങ്ങളും പ്രദർശനത്തിന് എത്തുന്നുണ്ട്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.