അമ്മ യോ​ഗം കണ്ടെയ്ൻമെന്റ് സോണിൽ‌; സിനിമാ താരങ്ങളും സാങ്കേതിക പ്രവർത്തകരും 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കും

Web Desk

കൊച്ചി

Posted on July 05, 2020, 5:37 pm

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം അംഗീകരിച്ച് ചലച്ചിത്ര സംഘടനയായ അമ്മ. സംഘടനയുടെ നിര്‍വഹകണ സമിതി യോഗമാണ് ഇതു സംബന്ധിച്ച ധാരണയിലെത്തിയത്. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാൻ തയാറെന്നും പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷനെ അറിയിക്കും.

അതേ സമയം, യോഗം ചേര്‍ന്ന ചരക്കപ്പറമ്പ് പ്രദേശം കണ്ടെൻമെന്റ് സോണിലായതിനാല്‍ യോഗം നിര്‍ത്തിവച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഹോട്ടല്‍ അടപ്പിച്ചു.

കോവിഡ് പ്രതിസന്ധി പരിഗണിച്ച് താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പടെ പ്രതിഫലം പകുതിയെങ്കിലും കുറക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ചയില്ലാതെ ഇത്തരമൊരു ആവശ്യം നിര്‍മ്മാതാക്കള്‍ പരസ്യമായി ഉന്നയിച്ചത് അമ്മ സംഘടനയില്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. അതിനാലാണ് നിര്‍വാഹക സമിതി യോഗം കൂടിയത്.

ENGLISH SUMMARY: amma meet­ing in con­tain­ment zone

YOU MAY ALSO LIKE THIS VIDEO