Friday
19 Apr 2019

ദിലീപിന്‍റെ രാജി ആവശ്യപ്പെട്ടു

By: Web Desk | Friday 19 October 2018 1:54 PM IST


mohanlal-jana

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ രാജി എഎംഎംഎ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് ദിലീപ് രാജിവെച്ചതെന്നും എഎംഎംഎയുടെ പ്രസിഡന്‍റ്  മോഹന്‍ലാല്‍. രാജിവെച്ച നടിമാരെ തിരിച്ചെടുക്കാന്‍ അപേക്ഷ നല്‍കണം, അതിനുശേഷം ഇവരെ സംഘടനയില്‍ തിരിച്ചെടുക്കുന്നതിനക്കുറിച്ച് ആലോചിക്കും. രാജിവെച്ച നടിമാര്‍ മാപ്പു പറയേണ്ട കാര്യമില്ലെന്നും മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജഗദീഷും സിദ്ദിഖും തമ്മില്‍ ഭിന്നതയില്ല. മൂന്ന് നടിമാര്‍ എഎംഎംഎക്കുള്ളില്‍ നിന്നുകൊണ്ട് സംഘടനയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നു. നടിമാരെന്ന് വിളിച്ചത് ആക്ഷേപിക്കാനല്ല. വാട്സ് ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശം ചോര്‍ന്നത് ഗൗരവത്തോടെ കാണുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

എഎംഎംഎയില്‍ നിന്ന് ചോരയൂറ്റിക്കൂട്ടി വളരാനാണ് ഡബ്ല്യുസിസി അംഗങ്ങളുടെ നീക്കമെന്ന് ബാബുരാജ് പറഞ്ഞു.

Related News