Web Desk

കാഞ്ഞങ്ങാട്‌

February 04, 2021, 6:31 pm

കാഞ്ഞങ്ങാട്‌ അമ്മയും കുഞ്ഞും ആശുപത്രി ഒരുങ്ങി: ഉദ്‌ഘാടനം എട്ടിന്‌

Janayugom Online

ഒന്‍പത്‌ കോടി 40 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി ഉദ്‌ഘാടനത്തിനൊരുങ്ങി. ഫെബ്രുവരി എട്ടിന്‌ മന്ത്രി കെ.കെ ശൈലജ ഉദ്‌ഘാടനം ചെയ്യും. ചടങ്ങില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ഇലക്ട്രിക്കല്‍, വയറിംഗ്‌, ജനറേറ്റര്‍, ലിഫ്‌റ്റ്‌ , ട്രാന്‍സ്‌ഫോമര്‍, എയര്‍ കണ്ടീഷന്‍ എന്നിവയുടെ പ്രവൃത്തി ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ച്‌ വരുന്നു. ഇതിനായി 3 കോടി 40 രൂപയാണ്‌ മാറ്റി വെച്ചിട്ടുള്ളത്‌. 6 കോടി രൂപ ചെലവഴിച്ചാണ്‌ ഇതിന്റെ കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്‌. താഴത്തെ നിലയില്‍ അത്യാഹിത വിഭാഗം, ഫാര്‍മസി, ഓപ്പറേഷന്‍ തീയ്യേറ്റര്‍, ഒ.പി കൗണ്ടര്‍, വാര്‍ഡ്‌ തുടങ്ങിയ സംവിധാനങ്ങളാണ്‌ സജ്ജീകരിച്ചിട്ടുള്ളത്‌. ഒന്നും രണ്ടും നിലകളില്‍ വാര്‍ഡും ഓപ്പറേഷന്‍ തീയ്യേറ്റം പ്രവര്‍ത്തിക്കും. 150 കിടക്കകള്‍ ഉള്ള മൂന്ന്‌ നില കെട്ടിടമാണ്‌ യാഥാര്‍ഥ്യമായത്‌. നിലവില്‍ അമ്മയും കുഞ്ഞും ആശുപത്രിയുടെ ഭാഗമായി ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, ഫാര്‍മസി, ഡോക്ടര്‍മാരുടെയും പരാ മെഡിക്കല്‍ ജീവനക്കാര്‍ക്കും വേണ്ട ക്വാട്ടേഴ്‌സുകള്‍ എന്നിവ ആവിശ്യമുണ്ട്‌. നിലവിലെ സാഹചര്യത്തില്‍ ഇതൊന്നും നടപ്പിലാകില്ല. പഴയ ജില്ലാശുപത്രി കോമ്പൗണ്ടിലാണ്‌ ആശുപത്രി കെട്ടിടം പൂര്‍ത്തിയായിരിക്കുന്നത്‌. 20019 ഫെബ്രുവരി മൂന്നിനാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌.