Web Desk

തിരുവനന്തപുരം

June 09, 2021, 10:08 pm

നികുതി വകുപ്പിൽ ആംനെസ്റ്റി സ്കീമിൽ ഓപ്ഷൻ സമർപ്പിക്കാന്‍ തീയതി നീട്ടി

Janayugom Online

നികുതി വകുപ്പിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പൊതു ആംനെസ്റ്റി സ്കീമിൽ ഓപ്ഷൻ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ൽ നിന്നും നവംബർ 30 വരെ നീട്ടിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം.

കുടിശിക ടേൺ ഓവർ ടാക്സ് അടയ്ക്കുന്നതിനുള്ള ഓപ്ഷൻ ഫയൽ ചെയ്യുന്ന തീയതി ജൂൺ 30ൽ നിന്നും സെപ്റ്റംബർ 30 ആയും നികുതി ഒടുക്കുന്നതിനുള്ള തീയതി ജൂലൈ 31ൽ നിന്നും ഒക്ടോബർ 31 വരെ ആയും നീട്ടും. ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം വാഹനങ്ങൾ ഓടാത്ത സാഹചര്യത്തിൽ ഓട്ടോ റിക്ഷ, ടാക്സികൾ ഉൾപ്പെടെയുള്ള സ്റ്റേജ് കോൺട്രാക്റ്റ് കാരേജുകൾക്ക് ആദ്യ ക്വാർട്ടർ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഓഗസ്റ്റ് 31 വരെ നീട്ടി നൽകുമെന്നും മന്ത്രി അറിയിച്ചു.

Eng­lish sum­ma­ry: Amnesty scheme option

You may also like this video: