Web Desk

കൊല്‍ക്കത്ത

May 20, 2020, 9:18 am

ഉംപുൻ; ഉച്ചയോടെ തീരത്തെത്തും, മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Janayugom Online

ഉംപുൻ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമ ബംഗാള്‍ തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെ വരെ എത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. മണിക്കൂറില്‍ 100 കിലോ മീറ്ററിലധികം വേഗത്തിലാണ് കാറ്റ് വീശുന്നത്.

പശ്ചിമ ബംഗാളിലും വടക്കൻ ഒഡിഷ തീരത്തും ശക്തമായ മഴയും കാറ്റുമുണ്ട്. രണ്ട് സംസ്ഥാനങ്ങളിലും റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുകയാണ്. വരും മണിക്കൂറുകളില്‍ ഇത് ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമ ബംഗാളിൽ നാലു ലക്ഷത്തോളം പേരെയും ഒഡിഷയില്‍ 119075 പേരെ മാറ്റിപ്പാർപ്പിച്ചു.

1704 അഭയ കേന്ദ്രങ്ങളിലേക്കാണ് ഒഡിഷയിലുള്ളവരെ മാറ്റിപ്പാർപ്പിച്ചത്. ഇരു സംസ്ഥാനങ്ങളിലുമായി മൂവായിരത്തോളം ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്.

you may also like this video;