മരിയ സപ്പോട്ടോ തീവ്രപരിചരണ വിഭാഗത്തില്‍

Web Desk

തിരുവനന്തപുരം

Posted on October 09, 2017, 3:27 pm

കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമേരിക്കന്‍ സ്വദേശി മരിയോ സപ്പോട്ടോ (37) പൂര്‍ണമായും അപകടനില തരണം ചെയ്തിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. വിദഗ്ധ പരിശോധനയില്‍ ശരീരത്തില്‍ ക്ഷതമേറ്റിറ്റുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ മറ്റ് പരിശോധനകള്‍ക്കായും വിദഗ്ധ ചികിത്സയ്ക്കായും തീവ്ര പരിചരണ വിഭാഗത്തില്‍ അഡ്മിറ്റാക്കുകയായിരുന്നു.
ശനിയാഴ്ച അര്‍ധരാത്രി 12.50നാണ് മരിയോയെ അമൃതാനന്ദമയി മഠത്തില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവാവ് 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തിലായിരിക്കും. മെഡിസിന്‍, സര്‍ജറി, ന്യൂറോ സര്‍ജറി, സൈക്യാട്രി എന്നീ വിഭാഗങ്ങളുടെ മേല്‍നോട്ടത്തിലാണ് ചികിത്സ നല്‍കിവരുന്നത്.