Friday
22 Feb 2019

പ്രകൃതിക്ഷോഭങ്ങളില്‍പ്പെടുന്നവര്‍ക്ക് കൈതാങ്ങായി അമൃതയുടെ നൂതന ആപ്പ്

By: Web Desk | Tuesday 4 September 2018 9:29 PM IST

കൊല്ലം: പ്രകൃതിക്ഷോഭങ്ങളും മറ്റു അത്യാഹിതങ്ങളും സംഭവിച്ചാല്‍ അതിജീവിക്കുന്നതിനായി അമൃതയിലെ ഗവേഷകര്‍ ‘അമൃതകൃപ’ എന്ന നൂതന ആപ്പ് രൂപീകരിച്ചു.
അമൃതപുരി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് ആന്റ് നെറ്റ് വര്‍ക്ക്‌സ് വിഭാഗത്തിലെ ഗവേഷകരാണ് ആപ്പ് വികസിപ്പിച്ചത്. പ്രകൃതിദുരന്തങ്ങളില്‍ പെടുന്ന ജനങ്ങളെയും രക്ഷാപ്രവര്‍ത്തകരേയും തടസ്സങ്ങളില്ലാതെ പരസ്പരം ബന്ധിപ്പിക്കാന്‍ ഈ ആപ്പ് സഹായകമാകും. പ്രളയ സമയത്ത് വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും അമൃതപുരി കാമ്പസില്‍ സജ്ജമാക്കിയ അമൃത ഹെല്‍പ്പ് ലൈനിന്റെ പ്രവര്‍ത്തനത്തില്‍ ഈ ആപ്പ് ആയിരുന്നു ഉപയോഗിച്ചത്. പ്രളയം, സുനാമി, ഭൂമികുലുക്കം, കൊടുങ്കാറ്റ് പോലുള്ളവ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉടനടി അപായസന്ദേശം നല്‍കുവാനും സമയബന്ധിതമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഈ ആപ്പ് സഹായിക്കുന്നു. ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴി സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ ആപ്പ് രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുന്നവര്‍ക്ക് രക്ഷാസഹായം, മെഡിക്കല്‍ സഹായം,ദുരിതാശ്വാസ സാമഗ്രികളുടെ ലഭ്യത തുടങ്ങി വിവിധതരം സേവനങ്ങള്‍ പരിശീലനം നേടാതെ അനായാസം ഏവര്‍ക്കും പ്രാപ്യമാവുന്നതാണ്. ഇപ്പോള്‍ മലയാളത്തിലും, ഇംഗ്ലീഷിലും മാത്രമാണ്പ്രവര്‍ത്തിക്കുന്നതെങ്കിലും സമീപഭാവിയില്‍ തന്നെ ലോകത്തിലെ ഇതരഭാഷകളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ആപ്പ് ലക്ഷ്യമിടുന്നതെന്ന് അമൃതയിലെ ഗവേഷകര്‍ അറിയിച്ചു.

Related News