Web Desk

June 27, 2020, 6:04 pm

‘ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തി നില്‍ക്കുന്നു’; രഹസ്യം ഒളിപ്പിച്ച് അമൃത

Janayugom Online

മലയാളി പപ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അമൃതാസുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് അമൃത അരങ്ങ് കുറിച്ചത്. നിരവധി സ്‌റ്റേജ് ഷോകള്‍, സ്വന്തമായ യൂ ട്യൂബ് ചാനല്‍, അങ്ങനെ തിരക്കിന്റെ ലോകത്താണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്.

സഹോദരി അഭിരാമിക്ക് ഒപ്പം ചേര്‍ന്ന് അമൃത ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരുടെയും ബിഗ് ബോസിലേക്കുള്ള വരവും. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് താരം നടന്‍ ബാലയുമായി വിവാഹ മോചനത്തില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. മകള്‍ പാപ്പു എന്ന അവന്തിക അമൃതക്ക് ഒപ്പമാണ് കഴിയുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത പങ്ക് വച്ച ഒരു വിശേഷം ആണ് ഇപ്പോള്‍ ആരാധാകര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേര്‍ന്നതാണ് എന്റെ ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍, എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും. ഇതിനുപിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തി നില്‍ക്കുന്നു’ ‘ഒരു പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നു. . നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും എല്ലാത്തിനും നന്ദി. വിശദവിവരങ്ങള്‍ ഉടന്‍ തന്നെ തുറന്നുപറയുന്നതാണ്. ഐ ലവ് യൂ ഓള്‍ സൊ മച്ച്’, എന്നാണ് അമൃത കുറിച്ചത് എന്നാല്‍ എന്തിനെപ്പറ്റിയുള്ള സൂചനയായാണ് ഇത്, ഇപ്പോള്‍ തന്നെ തുറന്നു പറഞ്ഞൂടെ എന്നാണ് ആരാധകര്‍ അമൃതയോടായി ചോദിക്കുന്നത്.

Eng­lish sum­ma­ry; amrutha suresh viral post

You may also like this video;