ഇന്ത്യൻ കൺസ്യൂമർ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് രംഗത്തെ പ്രമുഖരായ ഓവോട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ നെക്സ്റ്റ് ജനറേഷൻ ടെക്നോളജി ബ്രാൻഡായ ആംസ്ട്രാഡ് 2020 സീരീസിലുള്ള എയർ കണ്ടീഷണറുകൾ, വാഷിംഗ് മെഷീനുകൾ, എൽഇഡി 4K യുഎച്ച്ഡി ടെലിവിഷനുകൾ എന്നിവ വിപണിയിൽ അവതരിപ്പിച്ചു.
കൊച്ചിയിലെ മെറിഡിയനിൽ നടന്ന മീറ്റിൽ ഓവോട്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ നിപുൺ സിംഘാൽ, ആംസ്ട്രാഡ് സൗത്ത് ഇന്ത്യൻ ബ്രാൻഡ് അംബാസഡറും ന്യൂജനറേഷൻ താരവുമായ ദുൽഖർ സൽമാൻ എന്നിവർ ചേർന്ന് 2020 സീരീസ് ഉൽപന്നങ്ങൾ ലോഞ്ച് ചെയ്തു. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി 500 ലധികം ഡീലർമാർ ലോഞ്ച് മീറ്റിൽ പങ്കെടുത്തു.
ലക്ഷ്വറി നിലവാരത്തിലുള്ള ഉൽപന്നങ്ങൾ ന്യായവിലയ്ക്ക് ഉപഭോക്താവിന് സമ്മാനിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ആംസ്ട്രാഡ്, ഇന്ത്യൻ ഉപഭോക്തൃവിപണിയിൽ മൂന്ന് വിഭാഗത്തിലുള്ള എയർ കണ്ടീഷണറുകളാണ് 2020 സീരീസിലൂടെ പുറത്തിറക്കുന്നത്. ഉപഭോക്തൃസമൂഹത്തിന്റെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് രൂപകല്പന ചെയ്ത ആംസ്ട്രാഡ് Dr. എസി, വര്‍ഷം മുഴുവനുമുള്ള ഉപയോഗത്തിനായി രൂപകല്പന ചെയ്ത ആംസ്ട്രാഡ് ഹോട്ട് ആൻഡ് കോള്‍ഡ് ഏസി, 1.65 ടണ്‍ കപ്പാസിറ്റിയുള്ള ഏസി നിരകളില്‍ ബെസ്റ്റ് ഇന്‍ ക്ലാസ്സ് കൂളിംഗ് ആയിട്ടുള്ള ആംസ്ട്രാഡ് ഹെവി ഡ്യൂട്ടി ഏസികള്‍ എന്നിവയാണിത്.
അതേസമയം ആംസ്ട്രാഡ് 2020 സീരീസിൽ പുറത്തിറക്കിയിരിക്കുന്ന ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകളിൽ അത്യാധുനികമായ ഫാസ്റ്റ് ക്ലീൻ ടെക്നോളജിയിൽ വാഷ് സൈക്കിൾ വെറും 20 മിനിറ്റായി കുറയുന്നു. ഇത് കൂടാതെ വാഷ് സൈക്കിളിന്റെ ഇടയിൽ ഉപഭോക്താവിന് തുണികൾ കഴുകാൻ ഇടാവുന്നതുമാണ്. മറ്റ് വാഷിംഗ് മെഷീനുകളിൽ നിന്ന് വ്യത്യസ്തമായി ഇതിലുള്ള ജെറ്റ് നോസിൽ സിസ്റ്റം, ഓരോ വാഷ് കഴിയുമ്പോഴും ലൈനേഴ്സ്, ഡ്രം എന്നിവ ക്ലീനാക്കുന്നു. ഇതുവഴി ബാക്ടീരിയകൾ, രോഗാണുക്കൾ എന്നിവ വാഷിംഗ് മെഷീനിൽ വളരുന്നത് തടയുന്നു.
4K യുഎച്ച്ഡി റെസല്യൂഷനിൽ 43,50, 55 ആൻഡ് 65 ഇഞ്ച് വരെ സ്ക്രീൻ സൈസിലാണ് ആംസ്ട്രാഡ് അത്യാധുനികമായ എൽഇഡി ടിവികൾ അവതരിപ്പിച്ചിരിക്കുന്നത്. ഒഫീഷ്യൽ ഗൂഗിൾ ലൈസൻസ്ഡ് ആൻഡ്രോയിഡ് യൂസർ ഇന്റർഫേസിനൊപ്പം വോയിസ് റിമോട്ട് കൺട്രോൾ, ഗൂഗിൾ അസിസ്റ്റൻസ് എന്നിവ ഇതിൽ ലഭ്യമാണ്.
ദ് മോസ്റ്റ് പ്രോമിസിംഗ് ബ്രാൻഡ് ഇൻ ഇന്ത്യ 2019, ഏഷ്യാസ് പ്രെസ്റ്റീജിയസ് ആന്റ് റൈസിംഗ് ബ്രാൻഡ്സ് എന്നീ അവാർഡുകൾ നേടിയെടുത്തിട്ടുള്ള കമ്പനിയാണ് ആംസ്ട്രാഡ്. ഈ സീസണിൽ കേരള വിപണിയിൽ 30, 000 എയർ കണ്ടീഷണേഴ്സ് വിൽക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് കമ്പനി സൗത്ത് സോണൽ ഹെഡ് അനീഷ് വി. നായർ ലോഞ്ചിംഗ് വേളയിൽ അറിയിച്ചു.