Web Desk

ദില്ലി

February 06, 2020, 7:12 pm

അമുൽ ബേബിയും വിവാദത്തിൽ !

Janayugom Online

അമുൽ പുതുതായി പുറത്തിറക്കിയ പരസ്യം വിവാദമാകുന്നു. ചൈനയിൽ നിന്നും പടർന്ന് പിടിക്കുന്ന കൊറോണ വൈറസ് എന്ന മഹാവ്യാധിയുമായി ബന്ധപ്പെട്ടുള്ള പരസ്യമാണ് വിവാദമായിരിക്കുന്നത്. എയർ ഇന്ത്യയിൽ ചൈനയിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലേക്കെത്തിക്കുന്നതാണ് പരസ്യത്തിന്റെ പ്രമേയം.

”വുഹാന്‍ സേ യഹാന്‍ ലേ ആയേ (വുഹാനില്‍ നിന്ന് ഇവിടേക്ക് എത്തിച്ചു) എന്ന ടാഗ്‌ലൈനോട് കൂടിയുള്ളതാണ് പരസ്യം. അമുല്‍ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം പുറത്തുവിട്ടത്. അമുല്‍ ബേബി മറ്റു മാസ്‌ക് ധരിച്ച ആളുകള്‍ക്കൊപ്പം വിമാനത്തില്‍ നിന്ന് ഇറങ്ങി നടക്കുന്ന ദൃശ്യമാണ് പരസ്യത്തിന് നല്‍കിയിരിക്കുന്നത്.

അതേസമയം പരസ്യത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഹുവാനില്‍ നിന്ന് രാജ്യത്തേക്ക് കൊറോണ എത്തിച്ചു എന്ന തരത്തിലാണ് പരസ്യത്തിന്റെ ടാഗ്‌ലൈന്‍ എന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ പരസ്യത്തിന്റെ ക്രിയാത്മകതയെ നിരവധി പേര്‍ പ്രശംസിക്കുന്നുമുണ്ട്.

അതേസമയം രാജ്യത്ത് നടക്കുന്ന സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, ചലച്ചിത്ര മേഖലയില്‍നിന്നുള്ള പ്രധാനവിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള അമുലിന്റെ പരസ്യങ്ങള്‍ ഇതിന് മുമ്പും ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: amul new advertisement

YOU MAY ALSO LIKE THIS VIDEO