Sunday
21 Apr 2019

വയനാട് : വീണ്ടും അമൂൽ വക രാഹുലിന് അഡാർ ട്രോൾ

By: Web Desk | Wednesday 3 April 2019 5:04 PM IST


ന്യൂഡല്‍ഹി:

രാഹുലിനെ ട്രോളി അമുൽ വീണ്ടും രംഗത്ത്. രാഹുലിന്റെ നിലുപാടുകളെ കളിയാക്കി പലപ്പോഴും എതിര്‍ പാര്‍ട്ടികള്‍ അമൂല്‍ ബോബി എന്ന വിശേഷണം ഉപയോഗിക്കാറുണ്ട്. ഇപ്പോള്‍ ഇതാ അമുലിന്റെ പുതിയ പരസ്യത്തിലൂടെയാണ് രാഹുലിനെ ട്രോളിയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നുവെന്ന അടിക്കുറിപ്പിനൊപ്പം രാഹുല്‍ ഗാന്ധിയുടെ കാരിക്കേച്ചറും ‘വയനാട് ഹാവ് ഇറ്റ് വിത്ത് ബട്ടര്‍'(ഇത് വെണ്ണ ചേര്‍ത്ത് കഴിക്കാമോ)എന്നെഴുതിയ ചിത്രവുമാണ് അമുലിന്റെ പരസ്യത്തെ രസകരമാക്കുന്നത്. ‘അമുല്‍ അമേഠി കാ പറാത്ത’ (അമേഠിയുടെ പറാത്ത) എന്നും ചിത്രത്തില്‍ വിശേഷിപ്പിച്ചിട്ടുണ്ട്.അമുലിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിന് പുറമേ ട്വിറ്റര്‍ ഹാന്റിലിലും ചിത്രം പങ്കുവെച്ചിട്ടുണ്ട്.പങ്കുവച്ച് മണിക്കൂറുള്‍ക്കകം ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്.

 

 

Related News