June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനത്തിനെതിരെ ട്രംപ് ഭരണകൂടം നിശബ്ദത പാലിക്കുന്നുവെന്ന് അമി ബേറ

By Janayugom Webdesk
February 2, 2020

ഈയിടെ ഇന്ത്യയിൽ നിലവിൽ വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ അമേരിക്കൻ ഗവൺമെന്റ് നിശബ്ദത പാലിക്കുന്നുവെന്ന് കടുത്ത വിമർശനവുമായി കലിഫോർണിയയിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ യുഎസ് ഹൗസ് പ്രതിനിധിയും ഡെമോക്രാറ്റുമായ അമി ബേറെ രംഗത്ത്. ഏഷ്യ, പസഫിക്, ഫോറിൻ അഫയേഴ്സ് കമ്മിറ്റി, യുഎസ് ഹൗസ് അധ്യക്ഷൻ കൂടിയാണ് അമിബേറ. കഴിഞ്ഞ വാരാന്ത്യം അമേരിക്കൻ പ്രസിഡന്റ് ഡമോക്രാറ്റിക് ്രൈപമറിയിൽ മത്സരിക്കുന്ന ജൊ ബൈഡനെ എൻഡോഴ്സ് ചെയ്തു. മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് അമിബേറ തന്റെ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചത്.

ഏഷ്യൻ പസഫിക് റീജിയണിൽ അമേരിക്കൻ വിദേശ നയത്തിൽ ഒരു ശൂന്യത നിലനില്ക്കുന്നുണ്ടെന്നു അമിബേറ കുറ്റപ്പെടുത്തി. ബംഗ്ലാദേശിൽ നിന്നും, പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും അഭയാർഥികളായി ഇന്ത്യയിൽ എത്തിയ മുസ്ലിം മതവിഭാഗങ്ങൾക്കൊഴികെ എല്ലാവർക്കും ഇന്ത്യൻ പൗരത്വം നൽകുന്നു. ഇന്ത്യൻ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവർക്ക് മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നതായി അമിബേറ ചൂണ്ടിക്കാട്ടി.

ഇതു ഇന്ത്യയുടെ മതേതരത്വ സ്വഭാവത്തെ പോലും നഷ്ടപ്പെടുത്തുന്നതാണെന്നും അമി പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനുശേഷം മോഡി ഗവൺമെന്റ് അവിടെ അഴിച്ചുവിട്ട കിരാത നടപടികളേയും അദ്ദേഹം ശക്തമായ ഭാഷയിൽ വിമർശിച്ചു. ഈ രണ്ടു വിഷയങ്ങളിലും ട്രംപ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും നിശബ്ദത പാലിക്കുന്നതു ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും അമേരിക്കയുമായി ഊഷ്മള ബന്ധം കാത്തു സൂക്ഷിക്കുന്നതിന് ഇതു വിഘാതമാകുമെന്നും ബേറ മുന്നറിയിപ്പു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.