കഴിഞ്ഞ ദിവസം മരിച്ച പതിനൊന്ന് മാസം പ്രായമുളള കുഞ്ഞ‌ിന് കോവിഡ്

Web Desk

മലപ്പുറം

Posted on August 02, 2020, 1:13 pm

ജില്ലയില്‍ കോവിഡ് ബാധിച്ച് മൂന്നു മരണംകൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസം പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെയാണ് മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് ആസ്യ അമാനയാണ് മരിച്ചത്. മരിച്ച കുഞ്ഞും കുടുംബവും വിദേശത്ത് നിന്ന് തിരിച്ചെത്തിയതായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെയായിരുന്നു മരണം. മരണ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലും പിസിആര്‍ പരിശോധനയിലും കുട്ടിക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കുഞ്ഞിന്റെ ആറ് ബന്ധുക്കള്‍ക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ENGLISH SUMMARY:an 11 month old baby, death hap­pened due to covid
You may also like this video