29 March 2024, Friday

Related news

March 10, 2024
January 26, 2024
December 27, 2023
December 20, 2023
November 24, 2023
November 3, 2023
October 9, 2023
October 7, 2023
October 3, 2023
September 24, 2023

തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ച് 11കാരൻ മരിച്ചു

Janayugom Webdesk
July 18, 2022 3:04 pm

തിരുവനന്തപുരം കിളിമാനൂരിൽ ചെള്ളുപനി ബാധിച്ച് 11 വയസുകാരൻ മരിച്ചു. സിദ്ധാർഥ് ആണ് മരിച്ചത്. ഒരാഴ്ചക്ക് മുമ്പാണ് സിദ്ധാർഥ് പനി ബാധിച്ച് ചികിൽസ തേടിയത്. രോഗം കൂടിയതോടെ തിരുവനന്തപുരം എസ്എടിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ച് പരശുവയ്ക്കൽ സ്വദേശി സുബിത (38) , വർക്കല മരടുമുക്ക് സ്വദേശി അശ്വതി (15) എന്നിവരും മരിച്ചിരുന്നു.

ഈ മാസം ഇതുവരെ മാത്രം 70പേർക്കാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. 15പേർ രോഗ ലക്ഷണങ്ങളോടെ ചികിൽസ തേടുകയും ചെയ്തു. ഈ വർഷം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 253 ആണ്.

എലികളുടെ ശരീരത്തിൽ ഉള്ള ചെള്ളുകൾ വഴിയാണ് രോഗം പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് രോഗം പകരില്ല. പെട്ടെന്നുള്ള പനി, വിറയൽ, തലവേദന, ശരീരവേദന, എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. തൊലിപ്പുറത്ത് ചുവന്ന പാടുകളും കഴലകളും രൂപപ്പെടും.

Eng­lish summary;An 11-year-old died of flewfever in Thiruvananthapuram

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.