താമരശ്ശേരിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാര്‍ ഡ്രൈവര്‍ മരിച്ചു. മുഹമ്മദ് മജ്ദൂദ് എന്നയാളാണ് മരിച്ചത്.ഇന്നലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം.ലോറിയെ മറികടക്കാൻ ശ്രമിക്കവേ കാർ ലോറിക്കും കെഎസ്ആര്‍ടിസി ബസിനും ഇടയില്‍ കുടുങ്ങുകയായിരുന്നു. കാറില്‍ ഡ്രൈവറടക്കം 3 പേരുണ്ടായിരുന്നു.
അപകടത്തിൽ കാർ യാത്രികർക്ക് പരുക്കേറ്റിരുന്നെങ്കിലും ഡ്രൈവറുടെ പരിക്ക് ഗുരുതരമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് മൂന്ന് പേരെ പുറത്തെടുത്തത്. അപകടത്തിൽ ലോറി തലകീഴായി മറിഞ്ഞിരുന്നു. അപകടത്തിൽ ആകെ 12 പേർക്ക് പരിക്ക് പറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.