Web Desk

ലഖ്നൗ

January 06, 2021, 9:07 pm

സാമ്പത്തിക പ്രതിസന്ധി ചര്‍ച്ചചെയ്യാൻ സർവകക്ഷി യോഗം വിളിക്കണം: അഞ്ജാൻ

Janayugom Online

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് കിസാൻ സഭ ജനറൽ സെക്രട്ടറി അതുല്‍കുമാർ അഞ്ജാൻ. കഴിഞ്ഞ 36 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. എന്നാൽ വ്യാജമായ അവകാശവാദങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മോഡി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇന്ത്യ പ്രസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അഞ്ജാൻ പറഞ്ഞു.

കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളിൽ പശ്ചാത്തല മേഖലയിൽ വൻ തളർച്ചയുണ്ടായി. ഉല്പാദനമേഖലകളെല്ലാം തകർന്നിരിക്കുകയാണ്. എട്ട് അടിസ്ഥാന വ്യവസായമേഖലകളിലും വൻ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വ്യാപാരക്കമ്മിയാകട്ടെ ഏറ്റവും ഉയർന്ന നിലയിലാണ്. ധനക്കമ്മിയിൽ ബജറ്റിൽ വിലയിരുത്തിയതിനേക്കാൾ 131 ശതമാനം വർധനയുണ്ടായെന്നും അഞ്ജാൻ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ നടന്നുവരുന്ന കർഷകസമരം വിജയത്തിലെത്തും വരെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കർഷക സമരത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി അംഗമായ അഞ്ജാൻ പറഞ്ഞു. 

ENGLISH SUMMARY:An all-par­ty meet­ing should be con­vened to dis­cuss the finan­cial cri­sis: Anjan
You may also like this video