ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

Web Desk
Posted on December 07, 2019, 9:17 pm

തിരുവനന്തപുരം: ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ തൈക്കാട് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ സെമിനാർ എക്സൈസ് വകുപ്പ് വിജിലൻസ് എസ് .പി.കെ.മുഹമ്മദ് ഷാഫി ഉത്‌ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ലഹരിയുടെ അപകടങ്ങളെ കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കണമെന്നും സുന്ദരമായ യുവത്വത്തെ ലഹരിയിൽ മുക്കി വികൃതമാക്കരുതെന്നും എസ്.പി.കുട്ടികളോട് പറഞ്ഞു .

സ്‌കൂൾ പി.റ്റി.എ.പ്രസിഡണ്ട് കെ.ഗോപി അധ്യക്ഷത വഹിച്ചു .പ്രിൻസിപ്പാൾ എം.പി.ഷാജി , ഹെഡ്മാസ്റ്റർ ആർ.എസ്.സുരേഷ് ബാബു , സ്റ്റാഫ് സെക്രട്ടറി ജെ.എം.റഹിം , ലഹരി വിരുദ്ധ ക്ലബ് കൺവീനർ ന്യൂട്ടൺ ജോ  കന്റോൺമെന്റ് പോലീസ് സ്റ്റേഷൻ ജനമൈത്രി കൺവീനർ ഡോസ്‌റ്റൺ തുടങ്ങിയവർ സംസാരിച്ചു .എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.അനിൽകുമാർ  ലഹരി വിരുദ്ധ സന്ദേശ ക്ലാസ് നയിച്ചു .