
വിദ്യാർഥിനിയെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോളജ് അധ്യാപകനെതിരെ നടപടി. ബിസിഎ വിദ്യാർഥിനിയുടെ പരാതിയിൽ ബംഗളൂരു സ്വകാര്യ കോളജ് വകുപ്പ് മേധാവി സഞ്ജീവ് കുമാർ മൊണ്ടലിനെതിരെയാണ് കേസെടുത്തത്.
പൊലീസിൽ നൽകിയ പരാതിയിൽ മൊണ്ടൽ ബി സി എ വിദ്യാർഥിനിയായ തന്നെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നുവെന്നാണ്. തന്റെ കുടുംബം അവിടെ ഉണ്ടാകുമെന്ന് അധ്യാപകൻ ഉറപ്പ് നൽകുകയും ചെയ്തു. വീട്ടിൽ എത്തിയപ്പോൾ സഞ്ജീവ് കുമാർ ഒറ്റക്കായിരുന്നു.
മൊണ്ടൽ തനിക്ക് ലഘുഭക്ഷണം നൽകി അനുചിതമായി പെരുമാറാൻ തുടങ്ങുകയായിരുന്നുവെന്നും ചെറുത്തുനിൽക്കാൻ ശ്രമിച്ചപ്പോൾ ക്ലാസിൽ ഹാജർ കുറവാണെന്ന് പറയുകയും സഹകരണത്തിന് പകരമായി നല്ല മാർക്ക് ഉറപ്പുനൽകുകയും ചെയ്ത ശേഷം കയറിപ്പിടിക്കുകയായിരുന്നു. അവിടെ നിന്നും ഓടിപ്പോയി പിന്നീട് മാതാപിതാക്കളെ സംഭവം അറിയിക്കുകയായിരുന്നു.
രക്ഷിതാക്കൾ കോളജ് അധികൃതരെ സമീപിക്കുകയും തിലക്നഗർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ, ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം മൊണ്ടലിനെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും കേസിൽ അന്വേഷണം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.