കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച അഞ്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്ക്. ഇന്നലെ ഉച്ചക്ക് വാഴത്തോപ്പ് ലക്ഷം കവലയിലായിരുന്നു അപകടം. അലന്‍ (25), ഇശാല്‍, ഫെലിക്സ്, അന്‍സ്, അലമിന്‍, അഭിജിത്ത് എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ആരുടേയും പരിക്ക് സാരമുള്ളതല്ല. വാഴത്തപ്പ് സെന്റ് ജോര്‍ജ്ജ് സ്കൂളിലെ കുട്ടികളാണ് ഓട്ടോറിക്ഷയില്‍ യാത്രചെയ്തിരുന്നത്. ഇവരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.