September 24, 2023 Sunday

Related news

September 24, 2023
September 16, 2023
September 16, 2023
September 14, 2023
September 13, 2023
September 13, 2023
September 11, 2023
September 11, 2023
September 10, 2023
September 10, 2023

താനൂരിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു; എട്ട് പേർക്ക് പരിക്ക്

Janayugom Webdesk
മലപ്പുറം
June 2, 2023 10:51 am

മലപ്പുറം താനൂർ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു 8 പേർക്ക് പരിക്ക്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. മോര്യ കുന്നുംപുറം റോഡിലാണ് അപകടം. പരിയാപുരം സെൻട്രൽ എയുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. സ്കൂൾ തുറന്ന ആദ്യ ദിനമായ ഇന്നലെ റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായിരുന്നു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് രാവിലെ അപകടത്തിൽ പെട്ടത്. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസായിരുന്നു. അപകട സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നു. അപകടം നേരിൽക്കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

eng­lish summary;An auto car­ry­ing school chil­dren over­turned in Malap­pu­ram Tha­nur; Eight peo­ple were injured

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.