കേരളത്തിന്റെ പ്രസിദ്ധമായ കറിപ്പൊടികളും ഗൃഹോപകരണങ്ങളും പെഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളും ഭക്ഷ്യ, ആയുര്‍വേദ ഉല്‍പ്പന്നങ്ങളും മറ്റും അന്യസംസ്ഥാനങ്ങളിലുള്ളവര്ക്കെത്തിക്കുന്ന ഇ‑കോമേഴ്സ് പ്ലാറ്റ്ഫോമിന് തുടക്കമായി. കൊച്ചി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്നൊവെന്‍ഷ്യ സിസ്റ്റംസാണ് www.thediscount.net എന്ന സൈറ്റിലൂടെയും ദി ഡിസ്കൗണ്ട് എന്ന ആപ്പിലൂടെയും പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് മലയാളികള്‍ മറുനാടുകളിലുണ്ടെന്നും കേരളത്തില്‍ നിന്നുള്ള ഒട്ടേറെ ബ്രാന്‍ഡുകള്‍ അവര്‍ക്ക് പ്രിയപ്പെട്ടതാണെന്നും എന്നാല്‍ അവയുടെ ലഭ്യതയായിരുന്നു ഇതുവരെ പ്രശ്നമെന്നും ദി ഡിസ്കൗണ്ടിന്റെ സ്ഥാപകനും സിഇഒയുമായ അനുരാജ് രാജേന്ദ്രന് പിള്ള പറഞ്ഞു.
നൂറിലേറെ പ്രമുഖ കേരളീയ ബ്രാന്‍ഡുകലുടെ ഉല്‍പ്പന്നങ്ങള്‍ ദി ഡിസ്കൗണ്ടിലൂടെ വാങ്ങാന്‍ ലഭ്യമായിക്കഴിഞ്ഞു. കൂടുതല്‍ ബ്രാന്‍ഡുകള്‍ ചേര്‍ക്കുന്ന തിരക്കിലാണ് കമ്പനി. ആപ്പിലൂടെയും സൈറ്റിലൂടെയും ഓര്‍ഡറുകള്‍ നല്കുന്ന ഉല്‍പ്പന്നങ്ങള്‍ അതത് കമ്പനികളാണ് നേരിട്ട് ഉപഭോക്താക്കള്‍ക്ക് അയക്കുന്നത്. നിലവിലെ മിക്കവാറും ഇ‑കോമേഴ്സ് ആപ്പുകളിലും ഇടനിലക്കാരാണ് ഉല്‍പ്പന്നങ്ങള്‍ അയക്കുന്നത് എന്നതിനാല്‍ വ്യാജ ഉല്പ്പന്നങ്ങളെപ്പറ്റിയുള്ള പരാതികളും കേസുകളും വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ഇന്ത്യയിലെ 27000 പിന്കോഡുകളില് കമ്പനിക്ക് ഉല്‍പ്പന്നമെത്തിക്കാന്‍ സംവിധാനമായിക്കഴിഞ്ഞെന്ന് അനുരാജ് പറഞ്ഞു.
കേരളത്തിന് ഒരു ഉപഭോക്തൃസംസ്ഥാനമാണെന്ന പേരുദോഷമുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളം ഒട്ടേറെ മികച്ച ബ്രാന്‍ഡുകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. ഉല്‍പ്പന്നം വിവിധ സ്ഥലങ്ങളില്‍ ലഭ്യമാക്കുന്നതിലെ വെല്ലുവിളികളായിരുന്നു കേരളത്തിലെ ബ്രാന്‍ഡുകള്‍ക്ക് വളരാന്‍ വിലങ്ങുതടിയായത്. ഈ പ്രശ്നമാണ് ഡിസ്കൗണ്ടിലൂടെ മറികടക്കുന്നതെന്നും അനുരാജ് ചൂണ്ടിക്കാണിച്ചു. അങ്ങനെ മേക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യത്തോടോപ്പം മേക്ക് ഇന്‍ കേരള എന്നു കൂടി കൂട്ടിച്ചേര്‍ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് മലയാളികളാണ് കേരളത്തിന് പുറത്തുള്ളത്. അവര്‍ ഇപ്പോള്‍ മറുനാടന്‍ ബ്രാന്‍ഡുകളാല്‍ തൃപ്തിപ്പെടുകയാണ്. കേരളീയ ബ്രാന്‍ഡുകള്‍ക്ക് അങ്ങനെ ഡിസ്കൗണ്ട് കൂടുതല്‍ വില്‍പ്പന നല്‍കുമെന്നും അനുരാജ് പറഞ്ഞു. ആദ്യഘട്ടത്തില്‍ ഇന്ത്യ മുഴുവനും സേവനം ലഭ്യമാക്കിയ കമ്പനി തുടര്‍ന്ന് യുഎഇ, കാനഡ, യുഎസ്എ എന്നിവിടങ്ങളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.
വലിയ ബ്രാന്‍ഡുകളെപ്പോലെ തന്നെ ഇടത്തരം, ചെറുകിട ബ്രാന്‍ഡുകള്‍ക്കും ഓണ്‍ലൈന്‍ സ്റ്റോര്‍ സൗകര്യം നല്കുന്ന സേവനമാണിതെന്നും സ്വന്തമായി ഓണ്‍ലൈന്‍ സാന്നിധ്യവും ഡെലിവറി സൗകര്യങ്ങളും നടപ്പാക്കുന്നതിന്റെ ബുദ്ധിമുട്ടുകളും വലിയ നിക്ഷേപങ്ങളും ഒഴിവാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ക്യാഷ്, കാര്‍ഡ് ഓണ്‍ ഡെലിവറി, ബൈ നൗ പേ ലേറ്റര്‍, ഇഎംഐ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
ENGLISH SUMMARY:An e‑commerce platform for Kerala brands to sell in other states
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.